ജമ്മു: വടക്കന്‍ കാശ്മീരിലെ സോപോര്‍ പട്ടണത്തില്‍ മുന്‍ ഭീകരനായ അജാസ് അഹമ്മദ് റേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. നേരത്തെ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരനാായിരുന്ന മെഹ്‌റാജ് ഉദ് ദിന്‍ ധറും ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച സോപോറിലെ തന്റെ വീടിനു പുറത്ത് വച്ചായിരുന്നു മെഹ്‌റാജ് വെടിയേറ്റ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
ജൂണ്‍ ഒന്‍പതിന് അഞ്ജാതന്റെ വെടിയേറ്റ് മുന്‍ ഭീകരനും വിഘടനവാദി നേതാവ് സയ്യദ് ഷാ ഗിലാനി നേതൃത്വം നല്‍കുന്ന ഹൂറിയത്ത കോണ്‍ഫറന്‍സ് പ്രവര്‍ത്തകനുമായിരുന്ന അല്‍താഫ് ഷെയ്‌ക്ക് കൊല്ലപ്പെട്ടിരുന്നു. 12ന് ഇതേ പാര്‍ട്ടിയിലെ തന്നെ ഖുര്‍ദിഷ് അഹമ്മദ് എന്നയാളും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചിരുന്നു. കൂടാതെ, അല്‍താഫ് ഉല്‍ റഹ്മാന്‍ എന്ന യുവാവും ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഈ മരണങ്ങളുടെയൊന്നും ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിരുന്നില്ല.
















