571. സര്വരോഗനിവാരിണീ – എല്ലാ രോഗങ്ങളെയും നിവാരണം ചെയ്യുന്നവള്‍. ശരീരത്തിനെയോ മനസ്സിനെയോ ബാധിക്കുന്ന അസ്വസ്ഥതയാണ് രോഗം. ഏതെങ്കിലും കാരണംകൊണ്ട് ശരീരത്തിന്റെ ആന്തരവും സാമൂഹ്യവുമായ ഘടനയ്ക്കും പ്രവര്‍ത്തനത്തിനും വിഘാതമുണ്ടാകുന്നത് ശാരീരികരോഗം. മനസ്സില്‍ കാമക്രോധലോഭാദികളായ ശത്രുക്കള്‍ ആക്രമിച്ചു കയറി പാര്പ്പുറപ്പിക്കുമ്പോള് മനസ്സിനും ബന്ധപ്പെട്ട സമൂഹത്തിനും അസ്വസ്ഥതയുണ്ടാകും. സമൂഹത്തില്‍ യുദ്ധം, വിപ്ലവം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിക്ഷോഭം തുടങ്ങിയവകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയെയും രോഗം എന്നുറയാം.
നിവാരണം എന്ന പദത്തിന് തടയല്‍ എന്നാണ് അര്‍ത്ഥമെങ്കിലും ഇവിടെ നശിപ്പിക്കല്‍ എന്ന അര്‍ത്ഥം സ്വീകരിക്കാം. ഏതു തരത്തിലുള്ള രോഗമായാലും തുളസീപ്രസാദം അതിനെ തടയും. ശരീരത്തെ ബാധിക്കുന്ന മിക്ക രോഗങ്ങള്‍ക്കും തുളസി ഔഷധമാണ്. തുളസിയെയോ തുളസീധരനായ വിഷ്ണുവിനെയോ ആശ്രയിക്കുന്നവരെ ഒരുതരത്തിലുള്ള രോഗവും ബാധിക്കുകയില്ല. എല്ലാ രോഗങ്ങളെയും തുളസീദേവി നിവാരണം ചെയ്യും.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: