Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതേതര ഇഷ്ടദാന ഭരണം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 09:20 pm IST
in Vicharam

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഇതുവരെ നടന്നിട്ടുള്ളതുമായ ഭരണം മതേതരമാണ് എന്നുപറയാന്‍ നിങ്ങളുടെ പക്കല്‍ എന്ത് തെളിവുണ്ട്? ഒരിക്കലും അത് അങ്ങനെയായിരുന്നില്ല. ഇനി എന്നെങ്കിലും അങ്ങനെയാവുമെന്ന് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും പ്രതീക്ഷിക്കുമെന്നും തോന്നുന്നില്ല.

ഇപ്പോഴത്തെ സര്‍ക്കാര്‍ ഈഴവസമുദായത്തെ ഒതുക്കുന്നതായും ദ്രോഹിക്കുന്നതായും വെള്ളാപ്പള്ളി  പ്രസ്താവിച്ച വാര്‍ത്ത കണ്ടു. ഇപ്പോഴത്തെ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഇപ്പറഞ്ഞ ഇൗഴവസമുദായവുംകൂടി ചേര്‍ന്നിട്ടല്ലേ? വേണം. അനുഭവിക്കണം. വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ സമുദായത്തിന്റെ കാര്യമെങ്കിലും ഉറെക്ക പറഞ്ഞു. വേറെയുമുണ്ടല്ലോ കുറേ ഹിന്ദുസമുദായങ്ങള്‍ ഇവിടെ? അവയ്‌ക്കൊന്നും നേതാക്കന്മാരില്ലേ? എന്താണ് അവരൊന്നും ഒന്നും മിണ്ടാത്തത്? അതോ, എല്ലാപേരും ഏത്തപ്പഴം തിന്നുന്ന തിരക്കിലാണോ?

നട്ടെല്ലുള്ള ഒരു സമുദായം രൂപപ്പെടണമെങ്കില്‍, അതിനു നട്ടെല്ലുള്ള  നേതാക്കന്മാര്‍ വേണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അത്തരം സമുദായങ്ങളെ ചവിട്ടിയരക്കും.

ഓരോ സമുദായത്തിലെയും ഓരോ അംഗവും ലളിതമായ ഈ രഹസ്യം എന്നു തിരിച്ചറിയുമോ അന്ന് സമുദായം മൊത്തത്തില്‍ രക്ഷപ്പെടും. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു തിരിച്ചറിവ് നമുക്ക് ഇപ്പോഴും ഉണ്ടാകുന്നില്ല.

അതുകൊണ്ട് എന്തുണ്ടാവുന്നു? ന്യൂനപക്ഷ സംഘടിത വോട്ടുബാങ്കുകളെ പ്രീണിപ്പിച്ച് എങ്ങനെയെങ്കിലുമൊക്കെ ഭരണം നിലനിര്‍ത്തി ശിഷ്ടകാലം കഴിച്ചുകൂട്ടുവാനുള്ള സമ്പാദ്യത്തിരക്കിലാണ് സര്‍ക്കാര്‍. കേവലമായ ദയനീയ ഭൂരിപക്ഷത്തിന്റെ ഗതി അധോഗതി! അതു തിരിച്ചറിയാതെ അവര്‍ വീണ്ടും വീണ്ടും ഈ ചതിയന്മാര്‍ക്കുതന്നെ വോട്ടുചെയ്ത് വോട്ടുചെയ്ത് ജന്മം കളയും. അവര്‍ക്ക് അതേ വിധിച്ചിട്ടുള്ളൂ. അവരുടെ വോട്ടുകള്‍ക്ക് ഒരു സല്‍പ്പേരുണ്ട്- മതേതര വോട്ടുകള്‍!

ആരെ കബളിപ്പിക്കാനാണ് ഈ മതേതരക്കളി? വെളുക്കെ വെളുക്കെ രാമായണം കേട്ടിട്ടും പണ്ടൊരു വിഡ്ഢി ഒരു സംശയം ചോദിച്ചുവത്രേ- തമിഴിലാണ് കേട്ടോ. ‘അപ്പൊ അന്ത രാമനുക്കു സീത എപ്പടി?’ എന്നുവെച്ചാല്‍ ‘രാമന്റെ ആരായിരുന്നു സീത?’

അതിനെക്കാള്‍ വലിയ വിഡ്ഢികളായിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ ഭൂരിപക്ഷം. കഴിഞ്ഞ 68 വര്‍ഷമായി ‘മതേതരത്വം’ കൊണ്ടുനടന്നിട്ട് നമ്മള്‍ എവിടെയെത്തി. മറ്റു മതസ്ഥന്മാര്‍ എവിടെയെത്തി! ചവിട്ടിനില്‍ക്കാനുള്ള, അവശേഷിക്കുന്ന ഒരുപിടി മണ്ണുമാത്രമേ ഇനി ഒലിച്ചുപോകാനുള്ളൂ. എന്നിട്ടും നമ്മള്‍ പറയുന്നു- ‘മതേതരത്വം.’ ‘എന്നെ തല്ലണ്ടമ്മാവാ! ഞാന്‍ നന്നാവില്ല!’ എന്നുപറഞ്ഞ നമ്മുടെ മുന്‍ഗാമിക്ക് സാഷ്ടാംഗനമസ്‌കാരം.

‘ബാലഗോകുല’ത്തിന്റെ ഒരു ത്രിദിനസമ്മേളനം പ്രമാണിച്ച്  തിരൂരില്‍ ഞാന്‍ മൂന്നു ദിവസം കഴിയാന്‍ ഇടവന്നു. സംശുദ്ധമായ ഒരു കുടുംബമാണ് ഞങ്ങള്‍ക്ക് ആതിഥ്യമരുളിയത്. വലിയ പാരമ്പര്യത്തിന് ഉടമകള്‍.

അവിടുത്തെ ഗൃഹനാഥയുടെ പിതാവ് വാല്മീകീരാമായണം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അക്കാലത്തെ അറിയപ്പെടുന്ന കവികളില്‍ ഒരാളായിരുന്നു. ഹൈസ്‌കൂള്‍ അധ്യാപകനായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് വിരമിച്ച ഒരു മാഷാണ് ഗൃഹനാഥന്‍. അവര്‍ പറയുകയായിരുന്നു- ”ഇവിടത്തെ ഭൂരിപക്ഷം സ്ഥലങ്ങളും ഒരു വിഭാഗക്കാര്‍ വാങ്ങി സ്വന്തമാക്കിക്കഴിഞ്ഞു.

ഞങ്ങള്‍ ഉള്‍പ്പെടെ അവശേഷിക്കുന്ന കുറേ കുടുംബക്കാരെ അവര്‍ പ്രലോഭിപ്പിക്കുകയാണ്. ചിലേടത്ത് ഭീഷണിയും ഉണ്ട്. ‘നിങ്ങള്‍ മാത്രമെന്താണ് വിറ്റിട്ടുപോകാത്തത്?’ എന്ന ചോദ്യം അടിക്കടി ഉയരുന്നുണ്ട്. നെറ്റിയില്‍ പൊട്ടുതൊട്ടു പോകുന്ന പെണ്‍കുട്ടികളെക്കണ്ടാല്‍ കളിയാക്കുന്നത് ഒരു പതിവാക്കിയിരിക്കുന്നു. മനസ്സിലാകാത്ത ഒരു കാര്യം, തങ്ങളുടെ അറിവുകാലത്ത് സാമാന്യം നിസ്വരായിരുന്ന ഒരു വിഭാഗം എത്ര പെട്ടെന്നാണ് കോടികള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് വളര്‍ന്നത്! എവിടെനിന്നാണ് ഈ കോടികള്‍ വരുന്നത്!

അത് ആര്‍ക്കും അറിയില്ല. ആദ്യം അറിയേണ്ടത് സര്‍ക്കാരല്ലേ? സര്‍ക്കാരിനും അറിയില്ല. അഥവാ, സര്‍ക്കാര്‍ എന്നുപറയുന്നതുതന്നെ അവരല്ലേ?”

ആറേഴു വര്‍ഷം മുമ്പത്തെ ഒരു സംഭാഷണമാണ്. ഇന്നത്തെ അവസ്ഥ അറിയില്ല. അവര്‍ അവിടെത്തന്നെയുണ്ടോ? അതോ കിട്ടിയ വിലക്ക് സ്ഥലവും കുടുംബവും വിറ്റുപോയോ?

അട്ടപ്പാടി ഉള്‍പ്പെടെയുള്ള വനമേഖലകളില്‍ ആദിവാസിക്ഷേമം അന്വേഷിച്ച നമ്മുടെ ഒരു എഡിജിപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നിങ്ങളും കേട്ടതല്ലേ? അവരുടെ ഭൂമി മുഴുവന്‍ പോയി. പ്രതിഫലമായി കിട്ടിയത് ചതിയും വഞ്ചനയും ചാരായവും പുകയിലയും! അതൊക്കെ പിടിച്ചുപറിച്ച് സ്വന്തമാക്കിവച്ചിരിക്കുന്നവര്‍ ആരാണ്? നമുക്ക് മാതൃകയായ, നമുക്ക് പ്രിയപ്പെട്ടവരായ, നമ്മുടെ സ്വന്തം നേതാക്കന്മാരായ രാഷ്‌ട്രീയക്കാര്‍! ഏത് രാഷ്‌ട്രീയം? ‘മതേതര’മാണോ? അതൊന്നും ചോദിക്കരുത്!

മുല്ലപ്പെരിയാര്‍ പ്രശ്‌നം അറുവഷളായ ഒരുകാലം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാവും. കേരളത്തിലെ വീരശൂര-ധീര പരാക്രമിയായ ഒരൊറ്റനേതാവുപോലും തമിഴ്‌നാടിനെതിരെ ഒരൊറ്റ ശബ്ദംപോലും പുറപ്പെടുവിച്ചില്ല.കാരണമുണ്ട്.പുരട്ച്ചിത്തലൈവി ജയലളിത തമിഴ്‌നാട്ടിലും കമ്പം-തേനി ഭാഗത്തും കള്ളഭൂമിയുള്ള സകലമാന നേതാക്കന്മാരുടെയും പട്ടിക ശേഖരിച്ച് സൂക്ഷിക്കുകയായിരുന്നു. അവര്‍ പറഞ്ഞു ‘നിങ്ങള്‍ കണ്ടമാനം കളിച്ചാല്‍ ഞാന്‍ ഇതൊക്കെ ഓരോന്നോരോന്നായി പരസ്യപ്പെടുത്തും!?

-അതോടെ മുല്ലപ്പെരിയാര്‍ നാടകത്തിന് എന്നന്നേക്കുമായി തിരശ്ശീല വീണു!

സംഘടിതശക്തിയാവുക, ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ വെട്ടിലാക്കുക, വരച്ചവരയില്‍ നിര്‍ത്തി വാങ്ങേണ്ടതു വാങ്ങുക. സ്വന്തമായി വോട്ടുബാങ്ക് തുടങ്ങുക എന്നീ സൗഭാഗ്യങ്ങളൊന്നും ഇവിടുത്തെ ഹിന്ദുവിന് ഈ ജന്മം വിധിച്ചിട്ടില്ല. ഭാരം വല്ലാതെ കൂടുമ്പോള്‍ കഴുതകള്‍പോലും പുറത്തിരിക്കുന്ന വിഴുപ്പുഭാണ്ഡം കുടഞ്ഞെറിഞ്ഞ് ഓടി രക്ഷപ്പെടുമത്രേ! ഹിന്ദുവിന് അതും വയ്യ! ചുമന്നേ പറ്റൂ മരണംവരെയും ഈ മതേതരത്വം. അതുകഴിഞ്ഞാല്‍ നേരെ തെമ്മാടിക്കുഴിയിലേക്ക്!

എന്തിനധികം! ഇല്ലാത്ത ജാതിയും ഭോഷ്‌ക്കും പറഞ്ഞിരുന്ന് ദിവാസ്വപ്‌നം കണ്ട് നരച്ചു ചാവുന്നതിനെക്കാള്‍ എത്രയോ ഭേദമല്ലേ വെള്ളാപ്പള്ളിയുടെ കീഴിലെങ്കിലും അണിനിരന്ന് ഒറ്റക്കെട്ടാവുന്നത്? അതും വയ്യ! ആകെക്കുടി ചങ്കുറപ്പുള്ള ഒരൊറ്റ സമുദായനേതാവ് അദ്ദേഹമേയുള്ളൂ. മറ്റുള്ളവരൊക്കെ കണ്ണടച്ചു കാശിക്കു പോയിരിക്കുകയാണ്. മടങ്ങിവരും എന്ന് യാതൊരുറപ്പുമില്ല.

ഇനി വിഷയത്തിലേക്കു വരാം. ഇപ്പറഞ്ഞ ‘മതേതര ഭരണകൂടം’ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ പ്രയോഗിക്കുന്ന സൗന്ദര്യരഹസ്യം അറിയണ്ടേ?

വന്‍കിട സര്‍ക്കാരുദേ്യാഗസ്ഥന്മാര്‍ ചിലര്‍ റിട്ടയര്‍മെന്റിന് മുമ്പ് മകളുടെ കല്യാണം നടത്തും. കണക്കറ്റ സ്വര്‍ണവും സ്ത്രീധനത്തുകയും കീഴുദ്യോഗസ്ഥന്മാരുടെ തലയിലാവും. അവര്‍ കള്ളപ്പിരിവിന് ഇറങ്ങും. ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു! അതുപോലെ വോട്ടുബാങ്കുകള്‍ക്ക് സൗജന്യമായി ഭൂമി എഴുതിയും പതിച്ചും കൊടുക്കും. പിറവം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും തുടര്‍ന്നും ഒരു സമുദായത്തിന് തൃശൂരിലും ഇരിങ്ങാലക്കുടയിലും തിരുവനന്തപുരത്തുമൊക്കെയായി പതിച്ചുനല്‍കിയ പൊതുഭൂമിയുടെ മൂല്യം ഇന്നത്തെ കണക്കില്‍ എത്രയെത്ര കോടികളുടേതാണ്? പൊതുഭൂമി എന്നുപറഞ്ഞാല്‍ അത് ഇവിടത്തെ ഭൂരിപക്ഷത്തിന്റെയും ഭൂമിയല്ലേ? അവരോടു ചോദിച്ചും സമ്മതിപ്പിച്ചിട്ടുമാണോ ഈ ഒളിഞ്ഞും പതുങ്ങിയുമുള്ള പതിച്ചുകൊടുക്കലുകള്‍?

മുഖ്യമന്ത്രി കരുണാകരന്‍ പതിച്ചുകൊടുത്തു നിലയ്‌ക്കലില്‍ പള്ളിക്ക് സ്ഥലം.ഏക്കറുകള്‍!ശബരിമല ഇടത്താവളമാണ് നിലയ്‌ക്കല്‍! അവിടെ പള്ളിയില്ലാതെ എങ്ങനെ? മതേതരത്വം പൂര്‍ണമാവേണ്ടേ?വെറുതെ ഇങ്ങനെ ഏക്കറുകള്‍ക്കപ്പുറത്തെ ഏക്കറുകള്‍ തുടര്‍ച്ചയായി പതിച്ചുകിട്ടാനുള്ള സൗകര്യമുണ്ടെങ്കില്‍ എത്രായിരം പള്ളികള്‍ക്കാണ് ഉയര്‍ന്നുകൂടാത്തത്!

അപ്പോള്‍ ഭൂരിപക്ഷത്തിന്റെ കാര്യം? നേരത്തെ പറഞ്ഞില്ലേ? ‘ഗോപി!’ അവര്‍ക്ക് ഒന്നും ചെയ്യാനില്ലേ? ഉണ്ടല്ലോ.തെരഞ്ഞെടുപ്പ് വരികയല്ലേ? കൃത്യമായി മതേതരവോട്ടുകുത്തി യന്ത്രങ്ങളായി പ്രവര്‍ത്തിച്ച് ഇക്കൂട്ടരെത്തന്നെ വീണ്ടും കഴുവേറ്റാന്‍ ഈ ഭൂരിപക്ഷമല്ലാതെ മറ്റേതുപക്ഷമാണ് ഈരേഴുപതിനാലുലോകത്തും ഉള്ളത്? അപ്പോള്‍,തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീധനം പതിച്ചുകൊടുക്കണ്ടേ?വേണം. വേണം. 5.6 ന്റെ ‘ജനം’ ചാനല്‍ വാര്‍ത്ത കണ്ടില്ലേ? ഹൈസ്‌കൂളിന് അനുവദിച്ച ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളി ഉയരുന്നു.കോട്ടയത്ത് ബഹുജനപ്രക്ഷോഭത്തെത്തുടര്‍ന്ന് അനുമതി നിഷേധിച്ച അനധികൃത ധ്യാനകേന്ദ്രം ഭരണകൂട ഒത്താശയോടെ നിയമവിധേയമാകാന്‍ പോകുന്നു.

സാമുദായിക താല്‍പര്യത്തോടെ വയനാട്ടില്‍ മാനന്തവാടി എടവക ഗ്രാമപഞ്ചായത്തില്‍ 14 ഏക്കര്‍ റവന്യൂഭൂമി കല്ലോടി സെന്റ് ജോര്‍ജ് പള്ളിക്ക് പതിച്ചുനല്‍കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! ഈ നീക്കത്തെ എതിര്‍ക്കാന്‍ സാധ്യതയുള്ള എടവക വില്ലേജിലെയും മാനന്തവാടി താലൂക്ക് ആപ്പീസിലെയും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടസ്ഥലംമാറ്റ ഉത്തരവ് ഉടനെ ഇറങ്ങുമത്രേ! എങ്ങനെയുണ്ട് മതേതര-ഇഷ്ടദാന ഭരണം? ഈ പോക്കുപോയാല്‍ പത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിന്നെയും അവര്‍ക്കു പതിച്ചുനല്‍കാന്‍ ബാക്കിയായി ഈ പരശുരാമകേരളത്തില്‍ ഒരിഞ്ചു ഭൂമിയെങ്കിലും ബാക്കിയുണ്ടാവുമോ? ദൈവത്തിനറിയാം. അപ്പോള്‍, തെരഞ്ഞെടുപ്പ് വന്നാലും ഹിന്ദുവിന് ഒന്നും കിട്ടില്ലേ? കിട്ടും. ഒരു പൊതിയാത്തേങ്ങ. എന്താ? അവന് അതുപോരേ? പോരെങ്കില്‍ അമ്പലക്കാശു മുഴുവന്‍ അങ്ങോട്ടു കൊടുക്കുകയും വേണം. തെരഞ്ഞെടുപ്പിന് ചെലവില്ലേ?

ഇങ്ങനെ എത്രയെത്രയോ പതിച്ചുകൊടുക്കലുകള്‍. കാട്ടിലെ തടി- തേവരുടെ ആന! പതിയെടാ. പതി!ഇതൊക്കെ ഏതു പത്രത്തില്‍നിന്നറിഞ്ഞു എന്നോ? എന്തായാലും നിങ്ങളുടെ പ്രഭാത ദുഃശീലമായ മുഖ്യധാരാപത്രത്തില്‍നിന്നല്ല. അവര്‍ സമാന്തര ഭരണകൂടമായി ന്യൂനപക്ഷക്കളി കളിക്കുകയാണ്. അവര്‍ക്കും ഹിന്ദുവിനെ വേണ്ട. അവന്റെ വരിസംഖ്യ മതി. അവന്റെ സ്ഥാപനങ്ങളുടെ പരസ്യം മതി.

ഭൂരിപക്ഷത്തെ പിഴിഞ്ഞ് വളരുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഈ പത്രം അന്തസ്സുണ്ടെങ്കില്‍ ഇന്നുമുതല്‍ ഭൂരിപക്ഷത്തിന്റെ വരിസംഖ്യ വേണ്ടെന്നു പരസ്യം കൊടുക്കട്ടെ. അവന്റെ സ്ഥാപനങ്ങളുടെ പരസ്യം മേലാല്‍ വേണ്ട എന്നുറക്കെപ്പറയട്ടെ.

-ഇതു വല്ലതും നടപ്പുള്ള കാര്യമാണോ?

നടക്കും. ഇവിടത്തെ ഹിന്ദുവിന് എന്ന് തിരിച്ചറിവുണ്ടാകുന്നുവോ, അവന്‍ എന്ന് ആത്മാഭിമാനം എന്ന വാക്കിന്റെ  അര്‍ത്ഥം മനസിലാക്കുന്നുവോ, അതുവരെ ഇതെല്ലാം നടക്കും. ചിലപ്പോള്‍ ഇതിനപ്പുറവും നടക്കും. ശുഭം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.