Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാള സിനിമയുടെ കാരണവര്‍ കുഞ്ചാക്കോയുടെ വേര്‍പാടിന് 39 ആണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 08:59 pm IST
in Entertainment

ആലപ്പുഴ: മലയാള സിനിമാ ചരിത്രത്തിലെ ഇതിഹാസമായിരുന്ന കുഞ്ചാക്കോ തിരശ്ശീലയില്‍ നിന്ന് മറഞ്ഞിട്ട് പതിനഞ്ചിന് 39 സംവത്സരങ്ങള്‍ പിന്നിടും. മദ്രാസില്‍ പൂര്‍ണമായും കുടുങ്ങിക്കിടന്ന മലയാള സിനിമയെ മലയാളക്കരയിലേക്ക് പറിച്ചുനട്ടവരില്‍ പ്രമുഖ സ്ഥാനം എം. കുഞ്ചാക്കോയ്‌ക്കായിരുന്നു. 1947ല്‍ അദ്ദേഹം തുടങ്ങിയ ഉദയാ സ്റ്റുഡിയോ ഒരു കാലത്ത് മലയാള സിനിമയുടെ തറവാടായിരുന്നു. മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും പുത്രനായി 1912ല്‍ പുളിങ്കുന്നിലാണ് ജനനം.

ആദ്യകാലത്ത് കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. വി. കോശിയുമായി ചേര്‍ന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. വെള്ളിനക്ഷത്രം, നല്ല തങ്ക, ജീവിതനൗക, വിശപ്പിന്റെ വിളി എന്നീ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. ഇതില്‍ ജീവിതനൗക 250 ദിവസമാണ് തിയേറ്ററുകളില്‍ ഓടിയത്. അച്ഛന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് കോശിയും കുഞ്ചാക്കോയും പിരിഞ്ഞത്. തുടര്‍ന്ന് കുഞ്ചാക്കോ ഉദയായുടെ പേരില്‍ ചലച്ചിത്ര നിര്‍മ്മാണം തുടങ്ങി.

അച്ഛന്‍, അവന്‍ വരുന്നു, കിടപ്പാടം എന്നിവ അക്കാലത്ത് ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ചിത്രങ്ങളാണ്. കിടപ്പാടത്തിന്റ വന്‍ പരാജയത്തോടെ ഉദയാ പൂട്ടേണ്ടി വന്നു. അടുത്ത സുഹൃത്തും മന്ത്രിയുമായ ടി. വി.  തോമസ്സിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു ഉദയാ തുറന്നു.

1960ലാണ് കുഞ്ചാക്കോ സംവിധാനരംഗത്തേയ്‌ക്ക് പ്രവേശിക്കുന്നത്. ഉമ്മ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്.  ഈ ചിത്രത്തിന്റെ വിജയം വഴിത്തിരിവായി. അതേ വര്‍ഷം തന്നെ നീല സാരിയും, സീതയും സംവിധാനം ചെയ്ത് ഹാട്രിക് വിജയം നേടി. പുണ്യപുരാണ ചിത്രങ്ങള്‍, വടക്കന്‍പാട്ടു ചിത്രങ്ങള്‍, തമാശ ചിത്രങ്ങള്‍, സാമൂഹ്യ ചിത്രങ്ങള്‍ തുടങ്ങി കുഞ്ചാക്കോ ധാരാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.  കുഞ്ചാക്കോയുടെ ഒട്ടുമിക്ക ചിത്രങ്ങളും യേശുദാസ്, വയലാര്‍, ദേവരാജന്‍ കൂട്ടുകെട്ടിന് അരങ്ങൊരുക്കി.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന  സത്യന്‍, ശാരദ, നസീര്‍, അടൂര്‍ഭാസി, ഉമ്മര്‍, ജയഭാരതി, വിജയശ്രീ തുടങ്ങിയവരെപ്പോലെയുള്ള അതിപ്രശസ്തര്‍ പലരും കുഞ്ചാക്കോ സ്‌കൂളില്‍ പയറ്റിത്തെളിഞ്ഞവരായിരുന്നു. സ്വയം സംവിധാനം ചെയ്യുമ്പോള്‍ തന്നെ മറ്റ് പ്രമുഖസംവിധായകര്‍ക്ക് വേണ്ടിയും ഉദയാ സിനിമകള്‍ നിര്‍മ്മിച്ചു. മലയാളസിനിമയുടെ വളര്‍ച്ചയിലും വികാസത്തിലും വ്യാവസായിക വിപണനത്തിലും കുഞ്ചാക്കോ വെട്ടിത്തുറന്ന വഴികളിലൂടെത്തന്നെയാണ് പിന്നീട് വന്നവര്‍ മുന്നേറിയത്. നാല്‍പ്പത് ചിത്രങ്ങള്‍ കുഞ്ചാക്കോ സംവിധാനം ചെയ്തു.

ഉദയയുടെ ബാനറിലെ എഴുപത്തിയഞ്ചാം സിനിമയായ ‘കണ്ണപ്പനുണ്ണി’യാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്. 1976 ജൂണ്‍ 15ന് ‘മല്ലനും മാതേവനും’ എന്ന സിനിമയുടെ പാട്ടുകളുടെ റിക്കോഡിങ്ങിനായി കെ.രാഘവനുമൊത്ത് തമിഴ്‌നാട്ടില്‍ പോയ സമയത്താണ് കുഞ്ചാക്കോയുടെ മരണം. ഭാര്യ അന്നമ്മ ചാക്കോ. നാലുമക്കള്‍. മകന്‍ ബോബന്‍ കുഞ്ചാക്കോ ചലച്ചിത്രസംവിധായകനായപ്പോള്‍ ബോബന്റെ മകന്‍ കുഞ്ചാക്കോ ബോബന്‍ നടനെന്ന നിലയില്‍ തിളങ്ങുന്നു. സഹോദരന്‍ നവോദയ അപ്പച്ചനും കുഞ്ചാക്കോയെ പോലെ  മലയാളസിനിമാചരിത്രത്തിന്റെ ഭാഗമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.