Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇനി കൊല്ലം നഗരത്തില്‍ കുരുക്കഴിക്കല്‍ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 08:00 pm IST
in Kollam

കൊല്ലം: ഗതാഗതപരിഷ്‌കാരങ്ങളില്‍ കുടുങ്ങി പൊതുജീവിതം താറുമാറായ നഗരത്തില്‍ ഇനി കുരുക്കഴിക്കല്‍ പണി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോടികള്‍ ചെലവിട്ട് അടിപ്പാതയും മേല്‍പ്പാലവും ഇരുമ്പുപാലത്തിന് സമാന്തരപാലവുമടക്കം നിരവധി പരിഷ്‌കരണ നടപടികള്‍ക്കാണ് കൊല്ലം പട്ടണം ഇതിനകം ഇരയായത്.

നഗരത്തിന്റെ വ്യാപാരമേഖലയെ പൂര്‍ണമായും ഒറ്റപ്പെടുത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ആരോപണങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധേന പൂര്‍ത്തിയാക്കി തുറന്നുകൊടുത്തപ്പോഴാണ് കുരുക്ക് കൂടുതല്‍ മുറുകിയെന്ന് പൊതുജനം തിരിച്ചറിയുന്നത്. ഗതാഗതക്കുരുക്ക് മാത്രമല്ല അപകടഭീതിയും സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഹണി ഉറപ്പ് നല്‍കിയിട്ടുള്ളത്.

ട്രാഫിക് ഉപദേശകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും ഗതാഗതം സുഗമമാക്കാന്‍ പലവിധ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ടെന്ന് മേയര്‍ പറയുന്നു. അതേസമയം കുരുക്ക് അഴിക്കാന്‍ വേണ്ടി നിര്‍മ്മിച്ച അടിപ്പാതയും മേല്‍പ്പാലവുമൊന്നും അക്കാര്യത്തിന് പ്രയോജനപ്പെട്ടില്ലെന്ന തുറന്ന സമ്മതമാണ് മേയറുടെ പുതിയ നിലപാടെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ട്രാഫിക് കുരുക്ക് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പഠിക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

തിരുവനന്തപുരത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ റയില്‍വേ മേല്‍പ്പാലം-ലക്ഷ്മിനട വഴിയും ആലപ്പുഴയില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ നാലുവരിപ്പാതയിലൂടെയും തിരിച്ചുവിടണം എന്നൊക്കെയാണ് നിലവില്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍. നിലവിലുള്ള ചിന്നക്കട റൗണ്ട് എടുത്തുമാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് നാറ്റ്പാക് പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, പ്രശ്‌നത്തിന് ഒരു മാസത്തിനുള്ളില്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു.

ചിന്നക്കട മണിമേടയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. തനിമ നിലനിര്‍ത്തി തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നടപ്പാത കയ്യേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കടപ്പാക്കട ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി അവിടെ അളന്ന് തിരിച്ച് കല്ലിടാന്‍ നടപടിയായിട്ടുണ്ട്.

ചെമ്മാംമുക്ക് നടപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാളെ ആരംഭിക്കാനിരിക്കുകയാണ്. നാലുവരിപ്പാതയില്‍ കൈവരികള്‍ മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു. അതേസമയം അഷ്ടമുടിക്കായലിന്റെ ഒരു ഭാഗം നികത്തി നിര്‍മ്മിച്ചെടുത്ത ആശ്രാമം ലിങ്ക് റോഡും വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.

കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ അനുഭവപ്പെടുന്ന തിരക്ക് ഏറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊട്ടിയത്തേക്കുള്ള ബസുകള്‍ ഇവിടെ നിന്ന് തിരിഞ്ഞ് ആണ്ടാമുക്കം വഴി പോകാനുള്ള നീക്കം വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇരുമ്പുപാലം കടന്നുകിട്ടാനെടുക്കുന്ന സമയനഷ്ടം സ്വകാര്യബസുകളുടെ മത്സരഓട്ടത്തിലേക്കും അതുവഴി അപകടങ്ങളിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാഹനഗതാഗതത്തില്‍ പരിഷ്‌കാരങ്ങള്‍ ഏറെ ഏര്‍പ്പെടുത്തിയപ്പോള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടത് കാല്‍ നടയാത്രക്കാരാണ്. ചിന്നക്കടയില്‍ ഉണ്ടായിരുന്ന എല്ലാ ബസ് ഷെല്‍ട്ടറുകളും ഇല്ലാതായി. കുമാര്‍ തീയറ്ററിനു മുന്നിലും റസ്റ്റ്ഹൗസ് ജംഗ്ഷനിലും ഉണ്ടായിരുന്ന ഷെല്‍ട്ടറുകള്‍ തകര്‍ന്നു.

ടെലിഗ്രാഫ് ഓഫീസിന് മുന്നിലുള്ള ബസ്‌ഷെല്‍ട്ടര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പദയാത്രാസൗഹൃദനഗരമെന്ന പ്രഖ്യാപിക്കപ്പെട്ട കൊല്ലത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും സാധ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

പുതിയ വാര്‍ത്തകള്‍

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.