Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഭാഷയുടെ മാധുര്യം എഴുപതിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 05:19 pm IST
inVaradyam

മാധുര്യമൂറുന്ന മലയാളഭാഷയെ അതിമധുരത്തോടെ  അവതരിപ്പിച്ചു ഭാഷാസംസ്‌കാരമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ലളിത പദ്ധതികളുമായി പ്രവര്‍ത്തിച്ചു വരുന്ന ഭാഷാ സ്‌നേഹിയായ സാമൂഹ്യ-സാംസ്‌കാരിക- സാഹിത്യ പ്രവര്‍ത്തകന്‍ എഴുപതിന്റെ നിറവില്‍. സപ്തതി ആഘോഷനിറവിലും യൗവനത്തിന്റെ ചുറുചുറുക്കോടെ ലോകം മുഴുവന്‍ മലയാളത്തിന്റെ മാധുര്യം എല്ലാവരിലുമെത്തിക്കാന്‍ ഓടിനടക്കുന്ന പയ്യന്നൂരിലെ ടി.പിഭാസ്‌കര പൊതുവാളാണ് ഈ ഭാഷാസ്‌നേഹി.

സ്വന്തം വീട് തന്നെ ഒരു ഗുരുകുലമാക്കി, സ്വന്തമായുണ്ടാക്കിയ പാഠ്യപദ്ധതിയുമായി ഭാഷയിലൂടെ കുരുന്നുകള്‍ക്ക് അറിവിന്റെ മഹത്വവും സംസ്‌കാരത്തിന്റെ മേന്മയും അവിടെ സ്വായത്തമാവുന്നു. 50 കൊല്ലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച ഭാസ്‌കരന്‍ മാസ്റ്റര്‍ തന്റെ ദീര്‍ഘനാളത്തെ അധ്യാപകജീവിതത്തില്‍ നിന്ന് ജീവിതവിജയത്തിനു നേടിയ അനുഭവങ്ങളാണ് ഏറ്റവും വലിയ പാഠപുസ്തകമെന്ന് തിരിച്ചറിഞ്ഞു.

അറിവും തിരിച്ചറിവും നേടുന്ന വിദ്യാഭ്യാസമാണ് ഇവിടുത്തെ പ്രത്യേകത. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ നിന്ന് വിദ്യാഭ്യാസം തുടങ്ങാന്‍ കളിമുറ്റം എന്ന പരിപാടിയാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യം സ്വയം അറിയുക. പരസ്പരം അറിയുക,നാട് അറിയുക നാട്ടാരെ അറിയുക ,നാടിന്നകം-നാടകം എന്ന ലക്ഷ്യവുമായി ഒരു കൂട്ടം കുട്ടികളെ തീര്‍ത്തും അപരിചിതമായ വീടുകളിലേക്ക് സ്വന്തം വീട്ടിലേക്കെന്നപോലെ കൂടികൊണ്ടുപോകുന്ന പരിപാടിയാണിത്. അപരിചിതമായ വീടുകളില്‍ ചെന്ന് ആതിഥേയരായി എങ്ങനെ തിരിച്ചുവരാം എന്നതാണ് കളിമുറ്റം പരിപാടി.

ഭാഷയുടെയും സംസ്‌കാരത്തിന്റെയും കാത്തുസൂക്ഷിപ്പിനു വേണ്ടിയുള്ള മധുരം മധുരം മലയാളം പരിപാടിയാണ് ഭാസ്‌കരന്‍ മാഷിനെ ശ്രദ്ധേയനാക്കുന്നത്. നിലവിളക്ക് കൊളുത്തി മാതൃവന്ദനത്തോടെയാണ് പരിപാടി അരംഭിക്കുന്നത്. കഥയും കവിതയും നാടകവും സമ്മേളിക്കുന ഒരു ദൃശ്യശ്രവ്യവിരുന്ന്. ‘ഏഴു തിരിയിട്ട നിലവിളക്കിന്റെ തിരികള്‍, ഒന്നാം തിരി തെളിക്കുന്ന നേരം എന്‍ ഉള്ളില്‍ മന്ത്രിക്കുന്നു സാന്ത്വനം ,സാന്ത്വനം. രണ്ടാം തിരി കൊളുത്തുന്ന നേരം എന്നമ്മ വാരിപ്പുണരുന്ന സാന്ത്വനം , മൂന്നാം തിരി കൊളുത്തുന്ന നേരം എന്റച്ഛന്റെ കൈവിരല്‍ തുമ്പിലെ സാന്ത്വനം, നാലാം തിരി കൊളുത്തുന്ന നേരം എന്നുള്ളില്‍ ഒരോര്‍മയായി ആചാര്യ സാന്ത്വനം, അച്ഛനും അമ്മയും ആചാര്യരും ചേര്‍ന്ന് ഒരു ഉണ്മയായി തെളിക്കുന്നതഞ്ചാംതിരി, ആരില്‍ നിന്നാണോ പ്രകാശമുള്‍ക്കൊണ്ടത് ആ നേര് വിളംബരം ചെയ്യുന്നിതാറാം തിരി, എഴാംതിരി തെളിച്ചീടുന്ന നേരത്ത് എന്‍ ആത്മബോധത്തിന്റെ തുഞ്ചത്തിരുന്നു ഒരു പൈങ്കിളി പാടുന്നു,

രാമായണ കഥ’ എന്ന് ചൊല്ലിക്കൊണ്ട് ഏഴു കുട്ടികള്‍ ദീപം തെളിയിക്കുന്നതോടെ സദസ്സില്‍ നിന്ന് ഒരു കുട്ടി ശ്രീരാമനാമം ചൊല്ലുന്നു. നിലവിളക്കിനെ സാക്ഷിനിര്‍ത്തി മാതൃവന്ദനംനടത്തി പരിപാടി ആരംഭിക്കും. യാതൊരു ഔപചാരികതയുമില്ലതെ സദസ്സിന്റെ മനസ്സറിഞ്ഞു നടക്കുന്ന  പരിപാടി. പഠിപ്പിക്കുന്നവനല്ല, പഠിക്കുന്നവനാണ് അധ്യാപകന്‍ എന്ന തിരിച്ചറിവിലൂടെ തയ്യാറാക്കിയ പാഠ്യപദ്ധതിയിലൂടെ മൂന്ന് മണിക്കൂര്‍ നീളുന്ന അക്ഷര യാത്ര. പ്രയഭേദമില്ലാതെ,പണ്ഡിതപാമര ഭേദങ്ങളില്ലാതെ കളിച്ചും ചിരിച്ചും ഭാഷയുടെ മധുരം ആസ്വദിച്ചും നമ്മളറിയാതെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അറിവുകള്‍ നമ്മിലെക്കെത്തുന്നു. അടച്ചിട്ട ക്ലാസ്സ് മുറികളുടെ അലോസരമില്ലാതെ തികച്ചും പ്രസന്നമായ  അന്തരീക്ഷത്തില്‍ വ്യതസ്തമായ ഒരു പഠനരീതി .

മാധുര്യമൂറുന്ന രീതിയില്‍ മലയാള ഭാഷയെ പുതുതലമുറയിലേക്കു എത്തിക്കുക മാത്രമല്ല മാഷിന്റെ പ്രവര്‍ത്തനം. മലയാളത്തിലെ മികച്ച സാഹിത്യകാരന്മാരെയും കലകാരന്മാരെയം തന്റെ വീട്ടില്‍ വരുത്തി സല്‍ക്കരിച്ച് അവരെ ആദരിക്കുന്ന മാഷിന്റെ വീട്ടില്‍ എത്താത്ത സാംസ്‌കാരിക നായകന്മാര്‍ ഇന്ന് കേരളത്തിലില്ല. മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന മലയാള ഭാഷാ പാഠശാല ഏര്‍പ്പെടുത്തിയ മലയാള സാഹിത്യകാരന്മാര്‍ക്കുള്ള സഞ്ജയന്‍ അവാര്‍ഡ് – ചെമ്മനം ചാക്കോ, ഒ.എന്‍.വി, അക്കിത്തം, വിഷ്ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി, പി.കെ. ഗോപി, വി. മധുസൂദനന്‍ നായര്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി മഹാരഥന്മാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. മികച്ച നോവലിനുള്ള ഒ. ചന്തുമേനോന്‍ അവാര്‍ഡ് എം.ടി, എം. മുകുന്ദന്‍, പി. വത്സല, ടി.പത്മനാഭന്‍, പെരുമ്പടവം ശ്രീധരന്‍, സി.രാധാകൃഷ്ണന്‍ കെ.പി.രാമനുണ്ണി തുടങ്ങിയവരും സമഗ്ര സംഭാവനയ്‌ക്കുള്ള കെ.ടി. മുഹമ്മദ് അവാര്‍ഡ് അടൂര്‍, നെടുമുടി വേണു, സൂര്യ കൃഷ്ണമൂര്‍ത്തി, വി.പി.ധനഞ്ജയന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരും ഏറ്റുവാങ്ങി.

ഭാഷാസ്‌നേഹിയായ ഭാസ്‌കരന്‍ മാഷിനെ തേടിയും നിരവധി പുരസ്‌കാരങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 1998 ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും ബംഗളൂരു ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ അക്ഷരസേവ നാഷണല്‍ അവാര്‍ഡും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്ഷരശ്രീ അവാര്‍ഡും 2015ല്‍ മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഭാഷാ തിലക് പുരസ്‌കാരവും പയ്യനൂര്‍ പെരുമയുടെ ഭാഷാപ്രതിഭ പുരസ്‌കാരവും മാസ്റ്റര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലത് മാത്രം.

കേരളത്തില്‍ നൂറുകണക്കിന് വേദികളില്‍ അവതരിപ്പിച്ച മധുരം മധുരം മലയാളം പരിപാടി ദുബായ്, ബഹറിന്‍ അബുദാബി, തുടങ്ങിയ വിദേശ രാജ്യങ്ങളിലും ദില്ലി, മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളിലും അവതരിപ്പിച്ചു. മികച്ച നാടകകൃത്തും സംവിധായകനുമായ ഭാസ്‌കരന്‍ മാസ്റ്റര്‍ 20ല്‍ പരം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ആയിരത്തിലധികം വേദികളില്‍ അവതരിപ്പിച്ച ഉദയസംക്രാന്തി, തിത്തിരിപക്ഷിയുടെ സ്വപ്‌നം, ഏഷ്യാഡ്82, മൃത്യുനിലയം, ബറാബാസ് തുടങ്ങിയവ പ്രധാന നാടകങ്ങളാണ് .

എ.വി.രാമപ്പൊതുവാളിന്റെയും പുത്തലത്ത് മാണിക്കമ്മയുടെയും മകനായി പയ്യന്നൂര്‍ കൈതപ്രത്താണ്   ഭാസ്‌കരന്‍മാസ്റ്റര്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ പരേതനായ  ടി.പി.എന്‍ കൈതപ്രം ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ്. രാഘവ പൊതുവാള്‍, ദാമോദര പൊതുവാള്‍, രാജലക്ഷ്മി എന്നിവരാണ് മറ്റുസഹോദരങ്ങള്‍. ഭാര്യ എ.വി.ജാനകിയോടും മക്കളായ ബിന്ദു, ബിജു എന്നിവരോടൊപ്പം പയ്യന്നൂര്‍  അന്നൂരില്‍ താമസിച്ചു വരുന്നു. ഇന്ന് ഭാസ്‌കരന്‍ മാസ്റ്ററുടെ സപ്തതി ആഘോഷം പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.