Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈശ്വരന്‍ എന്റെ നാടിനെ രക്ഷിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:30 pm IST
inVicharam

എന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്റെ പ്രിയപ്പെട്ട സഹോദരി ലീലാമേനോന്‍ ജന്മഭൂമിയില്‍ എഴുതിയിരിക്കുന്നത്. (സാക്ഷരതയുണ്ടായിട്ടെന്തു കാര്യം! 10-6-2015) പല ദശകങ്ങളായി സ്ത്രീകളുടെ ഇടയില്‍ ജോലിചെയ്യുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ ഓരോവര്‍ഷം കഴിയുന്തോറും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മൂല്യച്യുതികണ്ട് വേദനിക്കുകയാണ്. സ്ത്രീകള്‍ ദുഷിച്ചുകഴിഞ്ഞാല്‍ ആ കുടുംബം മാത്രമല്ല, ആ സമൂഹവും നാടും അധഃപതിച്ചുപോകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. കുറെവര്‍ഷംമുമ്പ് വിശാഖാ കേസിനെ തുടര്‍ന്നുണ്ടായ സുപ്രീംകോടതി വിധിയില്‍ മാനഭംഗകേസില്‍ സ്ത്രീയുടെ മൊഴിമാത്രം തെളിവായി എടുക്കാവുന്നതാണെന്ന് സുപ്രീംകോടതി പ്രസ്താവിക്കുകയുണ്ടായി. അതെന്നെ അമ്പരപ്പിച്ചു.

കാരണം ദുരുദ്ദ്യേശപരമായി അസത്യങ്ങള്‍ പറയുന്ന ഒട്ടേറെ സ്ത്രീകളെ അതിനകംതന്നെ ഞാന്‍ കണ്ടറിഞ്ഞിരുന്നു. സ്ത്രീ സത്യം മാത്രമേ പറയുകയുള്ളൂവെന്ന് ആരാണ് ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിച്ചതെന്ന് ഞാനൊരു പ്രസംഗത്തില്‍ പറഞ്ഞത് അന്നത്തെ ചില ഇടതുപക്ഷ സംഘടനകളെ പ്രകോപിപ്പിച്ചു. സുഗതകുമാരി സ്ത്രീവിരുദ്ധയായതിനാല്‍ വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു തുടരാന്‍ പാടില്ലെന്ന് അവര്‍ പ്രമേയം പാസാക്കിയതോര്‍ക്കുന്നു. ഇന്ന് അവരും അങ്ങനെ പറയുകയില്ലെന്ന് എനിക്കുറപ്പുണ്ട്.

പുതിയ ഡിജിപി സെന്‍കുമാര്‍ ഒരു അഭിമുഖത്തില്‍ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് വീട്ടമ്മമാരുടെ ഒളിച്ചോട്ടം എന്ന് പറയുകയുണ്ടായി. ലീലാമേനോന്‍ എഴുതിയിരിക്കുന്ന ഓരോ വാക്കും സത്യമാണെന്നതിന് ഞാന്‍ സാക്ഷി. ഇക്കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ തന്നെ മൂന്നോ നാലോ കേസുകള്‍ ‘അഭയ’യുടെ മുന്നില്‍വന്നത് ഞാനിവിടെ കുറിക്കുന്നു. മലപ്പുറത്തുനിന്നുവന്ന മുപ്പതുകാരിയായ ഒരു മുസ്ലിം യുവതി, ഒരു കുട്ടിയുടെ അമ്മ, അവര്‍ തിരുവനന്തപുരത്തുള്ള ഒരുവനുമായി ചാറ്റിംഗിലൂടെ പ്രണയത്തിലായി. ജോലിക്കുപോയ ഭര്‍ത്താവിനെയും സ്വന്തം കുട്ടിയെയുംവിട്ട് അവള്‍ തിരുവനന്തപുരത്ത് കാമുകനെത്തേടിയെത്തി.

റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാമുകനെ നേരിട്ട് കണ്ടപ്പോഴാണ് അവള്‍ അമ്പരന്നുപോയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പുരുഷന് വയസ്സ് 15, ഒന്‍പതാം ക്ലാസ്സില്‍ തോറ്റുനില്‍ക്കുന്ന ഒരു ചെറുക്കന്‍. പിന്നീടുണ്ടായ സംഭവ വികാസങ്ങളൊന്നും ഞാന്‍ വര്‍ണിക്കുന്നില്ല. സ്വന്തം രണ്ടുമക്കളെ മൂത്തസഹോദരിയുടെ മക്കളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥിയായ കാമുകനോടൊപ്പം ഇറങ്ങിവന്ന മറ്റൊരു വീട്ടമ്മയും ഇക്കഴിഞ്ഞ ആഴ്ച എന്റെ മുന്നിലെത്തി. മറ്റൊന്ന് ഒരു ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണ്. ഏകപുത്രി 18 ക്രിമിനല്‍ കേസുകളില്‍ കുറ്റവാളിയായ അന്യമതസ്ഥനോടൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് ഒരു സാധുബ്രാഹ്മണപൂജാരി ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തതും മുന്നില്‍വന്ന കേസുകളില്‍ ഒന്നാണ്.

പറഞ്ഞാല്‍ തീരാത്തവണ്ണം ഈ പ്രശ്‌നങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മാത്രമല്ല, മനപ്പൂര്‍വ്വമായി എല്ലാമുപേക്ഷിച്ച് ഇറങ്ങിപ്പോരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.പണത്തിനുവേണ്ടി,കൂടുതല്‍ സുഖഭോഗങ്ങള്‍ക്കുവേണ്ടി സ്വയം വില്‍ക്കാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും കഥകളും പെരുകിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളാല്‍ ചതിക്കപ്പെടുന്ന പുരുഷന്മാരും ഞങ്ങളുടെ മുന്നിലെത്താറുണ്ട്. മനസ്സ് മടുത്തുപോകുന്ന വിധം കലുഷിതവും ദുര്‍ഗന്ധപൂരിതവുമായി തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹം.

എന്താണ് പ്രതിവിധി? ഈശ്വരന്‍ എന്റെ നാടിനെ രക്ഷിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലീലാമേനോന് ഒരിക്കല്‍ കൂടി എന്റെ നന്ദി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.