ലണ്ടന്‍: ഇറാഖിനെയും സിറിയയെയുമെല്ലാം കലാപകലുഷിതമാക്കിയ ഐഎസിന് റേഡിയോ ആക്റ്റീവ് വസ്തുക്കള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാരുകളുടെ കൈവശമുള്ള തരത്തിലുള്ള വസ്തുക്കള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതുപയോഗിച്ച് വിനാശകാരിയായ ആണവ-രാസ-ജൈവായുധങ്ങള്‍ നിര്‍മിക്കാം. പാക്കിസ്ഥാനില്‍ നിന്ന് ഐഎസ് ആണവായുധം സ്വന്തമാക്കുമെന്ന് ഭാരത രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാഖിലും സിറിയയിലും ഇപ്പോള്‍ തന്നെ ഐഎസ് രാസായുധം പ്രയോഗിക്കുന്നു. ആണവായുധം നിര്‍മിക്കാനുള്ള ശേഷി ഇവര്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, റംസാനും, ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരു സ്വീകരിച്ചതിന്റെ വാര്‍ഷികവും അടുത്തു വരുന്നതോടെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.
















