ചവറ: ബിജെപി ചവറ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിമണം ക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന ഏകദിന ശിലപശാല ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പൂന്തോട്ടം സത്യന്‍, അഞ്ജനാ സുരേഷ്, തേവലക്കര രാജീവ്, അപ്പുക്കുട്ടക്കുറുപ്പ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്പൂര്‍ണ അംഗത്വ സമ്പര്‍ക്ക യജ്ഞം വിജയിപ്പിക്കുന്നതിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ തയ്യാറാക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമപരിപാടികള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായുള്ള പരിപാടികളെക്കുറിച്ച് ബൂത്ത് ഉപരിപ്രവര്‍ത്തകരുടെ ഏകദിനശില്പ—ശാലയില്‍ ആലോചന നടന്നു. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു.
















