സൂറിച്ച്: ആതിഥേയത്വത്തിന് കോഴ നല്‍കിയെന്ന ആരോപണം തെളിഞ്ഞാല്‍ 2018 ഫുട്ബോള്‍ ലോകകപ്പ് നടത്തിപ്പില്‍നിന്ന് റഷ്യയെയും, 2022ലേതില്‍നിന്ന് ഖത്തറിനെയും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ഫിഫയുടെ ഓഡിറ്റ്, അച്ചടക്ക സമിതി ചെയര്‍മാനെ ഉദ്ധരിച്ച് സ്വിസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയും, ഖത്തറും ലോകകപ്പ് ആതിഥേയത്വം എങ്ങനെ നേടിയെന്നത് എഫ്ബിഐയുടെ അന്വേഷണ പരിധിയിലുണ്ട്. ക്രമക്കേടുണ്ടെന്നു ബോധ്യമായാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നും സമിതി ചെയര്മാന് ഡൊമിനികൊ സ്കാല പറഞ്ഞതായി സൊനാടാഗ്സ് സെയ്തുങ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആരോപണങ്ങള്‍ റഷ്യയും ഖത്തറും നേരത്തെ നിഷേധിച്ചിരുന്നു. 2013ലും സ്കാല ഇത്തരം പ്രസ്താവന നടത്തിയിരുന്നെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: