Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ മൂന്നാമത് ;ടിന്റുവിന് സ്വര്‍ണ്ണം, ജിന്‍സണ് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 01:21 am IST
inSports

വുഹാന്‍(ചൈന): ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനവും ഇന്ത്യക്ക് പൊന്‍തിളക്കം. മലയാളിയും രാജ്യാന്തര താരവുമായ ടിന്റു ലൂക്കയാണ് മീറ്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്. മഴയത്ത് നടന്ന മത്സരത്തില്‍ രണ്ട് മിനിറ്റ് 01.53 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് പി.ടി. ഉഷയുടെ പ്രിയ ശിഷ്യയായ ടിന്റു സ്വര്‍ണ്ണം നേടിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണ്ണമാണിത്. കഴിഞ്ഞ ദിവസം 2 മിനിറ്റ് 6.33 സെക്കന്റില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്.

2011ലെ കോബെ, 2013ലെ പൂനെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും വെങ്കലം നേടിപ്പോള്‍ 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ടിന്റു സ്വന്തമാക്കി. മറ്റൊരു ഇന്ത്യന്‍ വനിതയായ എം. ഗോമതി 2:04.89 സെക്കന്റില്‍ നാലാം സ്ഥാനത്താണ് എത്തിയത്.

ടിന്റുവിന്റെ സ്വര്‍ണ്ണമെഡല്‍ കൂടാതെ രണ്ട് വെള്ളിയും രണ്ട് വെങ്കലവും കൂടി ഇന്ത്യ ഇന്നലെ സ്വന്തമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും, വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമുമാണ് വെള്ളിയണിഞ്ഞത്. വാശിയേറിയ പോരാട്ടത്തില്‍ ചൈനയാണ് ഇന്ത്യന്‍ വെല്ലുവിളി മറികടന്ന് പൊന്നണിഞ്ഞത്.  3 മിനിറ്റ് 33.44 സെക്കന്റില്‍ ചൈനീസ് വനിതകള്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ മൂന്ന് മിനിറ്റ് 33.81 സെക്കന്റിലാണ് ജിസ്‌ന മാത്യു, ടിന്റു ലൂക്ക, ദേബശ്രീ മജുംദാര്‍, എം.ആര്‍. പൂവമ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.14 സെക്കന്റില്‍ ഓടിയെത്തിയ കസാക്കിസ്ഥാന്‍ വെങ്കലവും നേടി.

2013ലെ പൂനെ മീറ്റിലും കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം. അതേസമയം പുരുഷന്മാരുടെ ഇതേയിനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ 800 മീറ്ററില്‍ 1 മിനിറ്റ് 49.69 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു ജിന്‍സണ്‍ ജോണ്‍സന്റെ വെള്ളി മെഡല്‍ നേട്ടം. നിലവിലെ ചാമ്പ്യനായ ഖത്തറിന്റെ മുസാബ് ബാല സ്വര്‍ണ്ണം  (ഒരു മിനിറ്റ് 49.40 സെക്കന്റ്) നേടിയപ്പോള്‍ ജപ്പാന്റെ കവാമോട്ടോ 1 മിനിറ്റ് 50.50 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.

പുരുഷ-വനിതാ 200 മീറ്ററിലാണ് ഇന്ത്യയുടെ വെങ്കല നേട്ടം. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദ തന്റെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയെത്തിയാണ് വെങ്കലം നേടിയത്. 23.54 സെക്കന്റിലാണ് നന്ദ ഫിനിഷ് ലൈന്‍ കടന്നത്. കസാക്കിസ്ഥാന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണ്ണവും വെള്ളിയും. വിക്ടോറിയ സ്യബ്കിന സ്വര്‍ണ്ണവും ഓള്‍ഗ സഫറോനോവ വെള്ളിയും നേടി.

പുരുഷവിഭാഗത്തില്‍ 15 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ധരംബീര്‍ സിംഗ് വെങ്കലം നേടിയത്. 20.66 സെക്കന്റില്‍ പറന്നെത്തിയാണ് ധരംബീര്‍ സിംഗ് 2000-ല്‍ അനില്‍കുമാര്‍ സ്ഥാപിച്ച 20.73 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. നേരത്തെ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഖത്തറിന്റെ ഫെമി ഒഗുനൊഡെ 20.32 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണ സ്വന്തമാക്കി സ്പ്രിന്റ് ഡബിളും തികച്ചു. സൗദി അറേബ്യയുടെ അല്‍ സുബെയി 20.63 സെക്കന്റില്‍ വെള്ളിയും നേടി.

ട്രാക്കില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് തെളിയിച്ച് ചൈനയാണ് മെഡല്‍ വേട്ടയില്‍ ഒന്നാമത്. 15 സ്വര്‍ണ്ണവും 13 വീതം വെള്ളിയും വെങ്കലവുമടക്കം 41 മെഡലുകളാണ് ചൈനീസ് താരങ്ങള്‍ വാരിക്കൂട്ടിയത്. 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 10 എണ്ണവുമായി ഖത്തറാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണ്ണവും 5 വെള്ളിയും നാല് വെങ്കലവുമടക്കം 13 മെഡലുകള്‍ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 2013ലെ പൂനെ മീറ്റില്‍ 2 സ്വര്‍ണ്ണം 6 വെള്ളി 9 വെങ്കലമടക്കം 17 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 11 വെങ്കലവുമടക്കം 18 മെഡലുകള്‍ നേടിയ ജപ്പാനാണ് പട്ടികയില്‍ നാലാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.