ബാഗ്ദാദ്: ഇറാക്കില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ഇറാക്കിലെ ദിയാല പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് സംഭവം. പടിഞ്ഞാറന്‍ കവാടത്തിലൂടെ നഗരത്തില്‍ പ്രവേശിച്ച ചാവേര്‍ മാര്‍ക്കറ്റിനു സമീപം കാര്‍ നിര്‍ത്തിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















