കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ തന്നെ മലയാളികള്‍ നെഞ്ചേറ്റിയ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടുകെട്ടാനില്ല. പകരം കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടനെ ഇത്തവണ സ്വന്തമാക്കിയത് നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്ത.
രണ്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്താത്തതിനെത്തുടര്ന്ന് ഹ്യൂം ഐഎസ്എല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യൂമിനെ ടീമിലെടുക്കാന്‍ തീരുമാനിച്ചതെന്ന് അത്ലറ്റിക്കോ പരിശീലകന് അന്റോണിയോ ലോപ്പസ് ഹബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: