വാഷിംഗ്ടണ്‍: അടുക്കളയില്‍ എന്തോ ശബ്ദം കേട്ടാണ് വീട്ടമ്മ അങ്ങോട്ടെത്തിയത്. വീട്ടമ്മ ഓര്‍ത്തതു പോലെ മോഷ്ടാവ് തന്നെയാണ് അടുക്കളയില്‍.
വിലപ്പിടിപ്പുള്ള ഒന്നുമല്ല മോഷ്ടിക്കുന്നത്. മുട്ടയാണ് മോഷ്ടിക്കുന്നത്. അതു ഒരു പാമ്പ്… വീട്ടമ്മ ഒന്നു പകച്ചെങ്കിലും ധൈര്യം സംഭരിച്ച് ദൃശ്യം പകര്‍ത്തി നെറ്റിലിട്ടു. നോര്‍ത്ത് കരോലിനയിലെ ല്വാറ നെഫ് പുറത്തുവിട്ട ദൃശങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
വിഷമില്ലാത്തയിനം പാമ്പാണെന്ന് വീട്ടമ്മ പറയുന്നു. മുട്ട ശാപിട്ട പാമ്പിന് തിരിച്ച് പോകാനുള്ള വഴിയൊരുക്കിയതും വീട്ടമ്മയായിരുന്നു. വീടിനുപുറത്തുള്ള ഒരു ദ്വാരത്തിലാണ് പാമ്പിന്റെ സുഖവാസം.
ദ്വാരം ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും പാമ്പുള്ള കാര്യം ഇപ്പോഴാണറിഞ്ഞതെന്നാണ് വീട്ടമ്മ പറയുന്നത്.
















