മൊസൂള്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മൂന്ന് യുവാക്കളെ നൂറ് അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും തല കീഴായി എറിഞ്ഞ് കൊലപ്പെടുത്തി.
സ്വവര്‍ഗാനുരാഗികളായതിനാലാണ് ഇവരെ മൃഗീയമായി കൊലപ്പെടുത്തിയത്. ഇറാഖി പട്ടണത്തിലെ മൊസൂളില്‍ നിരവധി പേരുടെ മുന്നില്‍ വച്ചാണ് ഐഎസ് ശിക്ഷ നടപ്പാക്കിയത്.
നിലത്ത് വീണ യുവാക്കളെ എറിയാനായി ഭീകരര്‍ പാറകളും കല്ലുകളും നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ക്രൂരമായ കൊലപാതകത്തിന് ശേഷം ശിക്ഷയുടെ ചിത്രങ്ങളും വീഡിയോയും ഐഎസ് പുറത്തുവിടുകയും ചെയ്തു.
















