Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വാതാപി ഗുഹാക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2015, 09:20 pm IST
in Travel

കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമാണ് ബാദാമി. മഹാരാഷ്‌ട്രയിലെ എല്ലോറ ഗുഹകള്‍ക്കു സമാനമാണ് ഇവിടുത്തെ ഗുഹകള്‍. ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കപ്പെട്ടിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നു. ഇവയില്‍ ഗുഹാക്ഷേത്രങ്ങളും അല്ലാത്തവയുമുണ്ട്.

അഗസ്ത്യമുനിയുടെ ഓര്‍മ്മയ്‌ക്കായി ഒരു വലിയ കുളം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ കുളം അഗസ്ത്യതീര്‍ഥം എന്നറിയപ്പെടുന്നു. ഇതിനു ചുറ്റുമായി ചുവന്ന പാറക്കെട്ടുകളുള്ള കുന്നുകള്‍ നിലകൊള്ളുന്നു. ഈ കുന്നിന്‍ മുകളിലായാണ് ഗുഹാക്ഷേത്രങ്ങളും ചാലൂക്യരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഉയര്‍ത്തിക്കെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.

കുളത്തിനു സമീപത്തായും ക്ഷേത്രങ്ങളുണ്ട്. കുളത്തില്‍ മുങ്ങിയാല്‍ കുഷ്ഠരോഗശമനമുണ്ടാകുമെന്ന് പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. യെല്ലമ്മക്ഷേത്രമാണ് പ്രാധാന്യമേറിയത്. ഇന്തോ- ഇസ്ലാമിക് പാരമ്പര്യത്തിലുള്ള വാസ്തുശില്പവും അഗസ്ത്യതീര്‍ഥത്തിന്റെ കരയില്‍ ഉണ്ട്. ടിപ്പുസുല്‍ത്താന്റെ കാലത്തുള്ള ശവകുടീരങ്ങളാണ് ഇവയിലുള്ളത്. തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് ഗുഹാക്ഷേത്രങ്ങള്‍ നിലകൊള്ളുന്നത്.

വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന പാരമ്പര്യങ്ങള്‍ ഗുഹാക്ഷേത്രം വെളിവാക്കുന്നു. ഏ.ഡി. 543 മുതല്‍ 757 വരെയുള്ള കാലഘട്ടങ്ങളില്‍ ബദാമി ചാലുക്യരുടെ തലസ്ഥാനമായിരുന്നു ഈ പ്രദേശം. രാജാവായിരുന്ന പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്. പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിര്‍മ്മിതികള്‍ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് ചുവന്ന പാറക്കെട്ടുകള്‍ തുരന്ന് ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്.

തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. ഗുഹയിലെ ചുമരുകളിലെ ശില്പങ്ങള്‍ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൂര്‍ണ്ണകായ പ്രതിമകള്‍ പോലെയാണ് കാണപ്പെടുന്നത്. അഗസ്ത്യതീര്‍ഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തില്‍ ഹനുമാന്റെ ശില്പം സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിത്യപൂജകള്‍ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ നിന്നും കുറച്ചു ദൂരെയായി ദുര്‍ഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ഒരു സൂഫിയുടെ ഖബറിനോട് ചേര്‍ന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.