കാഠ്മണ്ഡു: ഏകദേശം 9000 പേരുടെ ജീവന്‍ അപഹരിച്ച വന്‍ ഭൂകമ്പം നടന്ന് അഞ്ച് ആഴ്‌ച്ചകള്‍ക്ക് ശേഷവും നേപ്പാളില്‍ തുടര്‍ചലനങ്ങള്‍ ഭീതി വിതയ്‌ക്കുന്നു.
നേപ്പാളില്‍ ഇന്ന് നാല് തവണയായി ഭൂചലനമുണ്ടായി. വൈകിട്ട് 5.30ഓടെ ഉണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം നേപ്പാളിലെ ദൊലാഖ ജില്ലയാണെന്നാണ് ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
















