Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഡിബി കോളേജില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 10:16 pm IST
inKollam

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജില്‍ രാഷ്‌ട്രീയ നിരോധനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതായി ആക്ഷേപം. കഴിഞ്ഞ സെപ്തംബര്‍മാസമാണ് കോളേജില്‍ രാഷ്‌ട്രീയം നിരോധിച്ച് ഉത്തരവിറങ്ങിയത്.

എന്നാല്‍ ഈ ഉത്തരവില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര്യം നിഷേധിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോളേജില്‍ ഈ ഉത്തരവിന്റെ മറവില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായാണ് ഇപ്പോളുയരുന്ന ആക്ഷേപം. എന്തുകാണിച്ചാലും പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ല എന്ന ധൈര്യത്തില്‍ കോളേജില്‍ വന്‍അഴിമതികളാണ് ചിലര്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഈയിടെ കോളേജില്‍ നടന്ന കോടികളുടെ അഴിമതി പുറത്തു വന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആയുധമാക്കുമെന്നറിഞ്ഞ കോളേജിലെ ചില അധ്യാപരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഈ ഉത്തരവിന്റെ മറവില്‍ അടിച്ചമര്‍ത്തല്‍ സമീപനം സ്വീകരിക്കുകയാണെന്നാണ് ആരോപണം.

അതേസമയം കോളേജില്‍ അടിസ്ഥാന സൗകര്യങ്ങല്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. കോളേജില്‍ കൂളറും പൈപ്പും സ്ഥാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ല. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ ഈ ഉത്തരവ് കാണിച്ചു ഭീഷണിപ്പെടുത്തുകയാണ് പ്രിന്‍സിപ്പാളടക്കംമുള്ള അധ്യാപകര്‍ ചെയ്യുന്നത്.

ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. പതിനെട്ടു വയസ്സു തികഞ്ഞ വോട്ടവകാശമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അധ്യാപകരടെ അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. ഡിബി കോളേജില്‍ വര്‍ഷങ്ങളായി നടക്കുന്ന അഴിമതി അന്വഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

കോളേജ് മാഗസിന്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കാതെ വിദ്യാര്‍ത്ഥികളുടെ കലാവാസനയെ തടസപ്പെടുത്തിയവര്‍ക്കെതിരെയും ശക്തമായി രംഗത്തു വരാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. ഒരു ഉത്തരവിന്റെ മറവില്‍ അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഇവര്‍പറയുന്നു.

സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കോളേജിലെത്തുന്ന അതിഥികള്‍ ഉള്‍പ്പടെയുള്ളവരെ വഴിയില്‍ തടയാനും കോളേജിനു പുറത്ത് സമരം നടത്താനും വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.