Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രവേശനോത്സവംകൊണ്ട് എല്ലാമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 09:09 pm IST
in Vicharam

മൂന്നുലക്ഷം കുട്ടികളാണ് ഇന്നലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെത്തിയത്. ഈവര്‍ഷം പാഠപുസ്തകങ്ങളും സ്‌കൂള്‍ബാഗുകളുമെല്ലാം ഫ്രീയായി നല്‍കിയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. ബിപിഎല്‍കാര്‍ക്ക് ഫ്രീ യൂണിഫോമുകളും. വീടുവിട്ട്, അമ്മമാരെ പിരിഞ്ഞ് എത്തിയ കുട്ടികള്‍ കണ്ടത് ഉത്സവ പ്രതീതിയുള്ള സ്‌കൂളുകളാണ്. ഈ ഉത്സവാന്തരീക്ഷം സ്‌കൂള്‍ അവസാനംവരെ നിലനിര്‍ത്താന്‍ സര്‍ക്കാരിനോ സ്‌കൂള്‍ അധികൃതര്‍ക്കോ ആകുമോ എന്നാണ് കണ്ടറിയാനിരിക്കുന്നത്. സ്‌കൂളുകളില്‍ ശുചിമുറികളുള്‍പ്പെടെ എല്ലാം റെഡിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

സ്‌കൂള്‍ പിരിയഡുകള്‍ എട്ടായി. വെള്ളിയാഴ്ചകളില്‍ 9.30 മുതല്‍ 4.30 വരെ ക്ലാസ്, സര്‍ഗവേളക്ക് ഒരു പിരിയഡ്, യുപിക്ലാസുകളില്‍ പ്രത്യേക ലൈബ്രറി പീരിയഡ്. ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ഇൗവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ലഭിക്കുന്നതോടെ അവര്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് കാല്‍വയ്‌ക്കുകയാണ്. ഇപ്പോള്‍ കേരളത്തില്‍ ആളിക്കത്തുന്നത് ഒരു ഐജിയുടെ കോപ്പിയടി വിവാദമാണല്ലോ.

എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി പരാതിപ്പെട്ടി ഒരുക്കിയിരിക്കുന്നത് ബാലപീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഭികാമ്യമാണ്. പുതിയ പാഠ്യപദ്ധതി ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിപ്പിക്കാനും സഹായകമാകുന്നു. ഒന്നുമുതല്‍ എട്ടാംക്ലാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഈവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ പൂര്‍ണവിജയമാണല്ലോ വിദ്യാര്‍ത്ഥികള്‍ നേടിയത്. പരീക്ഷ എഴുതാത്ത കുട്ടികൂടി വിജയിച്ച ഈ ഫലപ്രഖ്യാപനം സര്‍ക്കാരിന് വരുംതലമുറയോടുള്ള പ്രതിബദ്ധതയാണോ കാണിക്കുന്നത്?

ഇന്ന് ചില അച്ഛനമ്മമാര്‍ കുട്ടികളെ സ്‌കൂളിലേക്കയക്കുന്നത് അവര്‍ ഡോക്ടറും എഞ്ചിനീയറും മറ്റും ആകാനാണ്. ഇങ്ങനെ ജയിക്കുന്ന ആണ്‍മക്കള്‍ വമ്പിച്ച സ്ത്രീധനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ വിദ്യാഭ്യാസം ഈവിധം തുടര്‍ന്നാല്‍ അക്ഷരങ്ങള്‍പോലും വ്യക്തമായറിയാത്ത ഒരു തലമുറ സാക്ഷരകേരളത്തില്‍ രൂപപ്പെടുമോ എന്ന ആശങ്കയും ഉയരുന്നു. കുട്ടികള്‍ക്ക് ലൈബ്രറി പീരിയഡ് മാറ്റിവച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ക്ക് കളിക്കാന്‍, മാനസികവും ശാരീരികവുമായി ഉല്ലസിക്കാന്‍ സമയം കിട്ടുമോ? ഇനിവരുന്ന തലമുറയില്‍നിന്നും ഒരു ഉഷയെയും വിജയനെയും സാനിയയെയും മറ്റും വാര്‍ത്തെടുക്കാന്‍ കഴിയുമോ? അതോ ഒരുപറ്റം പുസ്തകപ്പുഴുക്കളെയോ നിരക്ഷരകുക്ഷികളെയുമാകുമോ വിദ്യാലയങ്ങള്‍ പുറംതള്ളുക? വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നത് കുട്ടികളുടെ ബുദ്ധിവികാസവും പെഴ്‌സണാലിറ്റി ഡവലപ്‌മെന്റും സമൂഹത്തില്‍ ഇടപെടാനുള്ള ആത്മവിശ്വാസവും തന്റേടവും എല്ലാമാണ്.

വിദ്യാഭ്യാസമന്ത്രിക്ക് വീക്ഷണചാതുരിയില്ല എന്ന് അദ്ദേഹത്തിന്റെ പല നടപടികളും തെൡയിച്ചിട്ടുണ്ട്. വര്‍ഗീയതാല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൂട്ടുകക്ഷിഭരണം നടത്തുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഇത്തരം സങ്കുചിതതാല്‍പര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികളിലേക്കും പകരാതെ സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്.’ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യം ഉള്‍ക്കൊള്ളേണ്ടതാണ്. ആദിവാസി-പട്ടികജാതി-പട്ടികവകുപ്പ് ഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമായാലേ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി ശോഭനമാകുകയുള്ളൂ. സിലബസിന്റെ കുറ്റമല്ല അത് നടപ്പാക്കുന്നതിലെ പിഴവുകളാണ് വിദ്യാഭ്യാസത്തിന്റെ മേന്മ കുറയ്‌ക്കുന്നത്.

കേരളത്തിലെ അഴിമതിയും അവിഹിതവും നിറഞ്ഞാടുന്ന സാമൂഹ്യസ്ഥിതി ഇനിയത്തെ തലമുറക്ക് പ്രതിബന്ധമാകരുത്. രാഷ്‌ട്രീയക്കാരെ റോള്‍മോഡലാക്കാതെ മറ്റ് മാതൃകകള്‍ ചൂണ്ടിക്കാണിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധാലുക്കളാകണം. മറ്റൊന്ന് പരിസ്ഥിതിനാശമാണ്. ഇന്ന് ടിവി ചാനലുകള്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാഗതാര്‍ഹമാണ്. അതുപോലെതന്നെ മലിനീകരണത്തിനെതിരെയും പ്രതികരിക്കാന്‍ വരുംതലമുറയെ പഠിപ്പിക്കണം.

അല്ലെങ്കില്‍ ഒരു തലമുറയുടെ ആരോഗ്യമായിരിക്കും നശിക്കുക. ഇന്നത്തെ ആരോഗ്യകേരളം രോഗാതുരകേരളമാകാതെ സുരക്ഷിതമായി സംരക്ഷിക്കാനും വരുംതലമുറയെ പരിശീലിപ്പിക്കണം. പ്രവേശനോത്‌സവത്തിന്റെ കൊഴുപ്പല്ല, അടിസ്ഥാനസൗകര്യങ്ങളും പ്രതിബദ്ധതയുള്ള അധ്യാപകരും യഥാസമയം ലഭ്യമാകുന്ന പാഠപുസ്തകങ്ങളുമാണ് വേണ്ടത്. കൂടുതല്‍ ഡിവിഷനുകളും സ്‌കൂളുകളും സ്ഥാപിക്കാന്‍ വിദ്യാഭ്യാസമന്ത്രി കാണിക്കുന്ന ഉത്‌സാഹം ഇതിലും വേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.