Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കാട്ടുവള്ളി ശാസ്താക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2015, 08:45 pm IST
in Travel

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര ഗ്രാമത്തില്‍ പനച്ചമൂട് കവലയ്‌ക്ക് കിഴക്കായി കാട്ടുവള്ളി ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു.

ചെമ്പുമേഞ്ഞ മേല്‍ക്കൂരയോട് കൂടിയ ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കാട്ടുവള്ളിലെ പ്രതിഷ്ഠയ്‌ക്ക് അപൂര്‍വ്വ രൂപമാണ്. വലതുകയ്യില്‍ കലശം ധരിച്ച്, വലതുകാല്‍ മടക്കി, ഇടതുകാല്‍ പീഠത്തില്‍ കുത്തി, ഇരിക്കുന്ന അപൂര്‍വ്വ രൂപത്തോടെ കിഴക്കോട്ട് ദര്‍ശനമായി ധര്‍മ്മശാസ്താവ് ഇവിടെ വിരാജിക്കുന്നു.

കാവും കുളങ്ങളും ധാരാളം ഉണ്ടായിരുന്ന വനതുല്യമായ ഭൂപ്രദേശമായിരുന്നു ഇവിടെയെന്ന് പഴമക്കാര്‍ പറയുന്നു. തന്‍മൂലമാകാം കാവ് എന്നര്‍ത്ഥം വരുന്ന കാട് എന്ന പദം കാട്ടുവള്ളിക്കൊപ്പം ചേര്‍ന്നത്. കാട്ടുവളളികള്‍ പടര്‍ന്നുകിടന്ന കാവ് കാട്ടുവള്ളിക്കാവായും പിന്നീട് കാട്ടുവള്ളിയായും പരിണമിച്ചു എന്നത് ചരിത്രം. ശിലാബിംബത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നും ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.

കുളക്കരയില്‍ വള്ളിനാരകങ്ങള്‍ നിറഞ്ഞ കാവിനുള്ളില്‍ കാട്ടുവള്ളികള്‍ക്കുമേലെയാണ് ഭഗവാനെ പ്രതിഷ്ഠിച്ചത്. അതിനാല്‍ ഇവിടെ നാരങ്ങാ വള്ളിക്കാവ് എന്നറിയപ്പെട്ടു. കാലാന്തരത്തില്‍ നാരങ്ങാവള്ളിക്കാവ് കാട്ടുവള്ളിക്കാവാകുകയും പിന്നീടത് കാട്ടുവള്ളി എന്ന് രൂപാന്തരപ്പെടുകയും ചെയ്തു എന്ന് തോറ്റംപാട്ടുകാരന്റെ ഭാവനയില്‍ മനസ്സിലാക്കാം. അയ്യപ്പന്‍തീയാട്ടു തോറ്റം പാട്ടില്‍ അറുപത്തി അഞ്ചാമത്തെ കാവായിട്ടാണ് നാരങ്ങാവള്ളിക്കാവിനെ പരാമര്‍ശിച്ചിട്ടുള്ളത്. ആര്യവത്കരണത്തോടെ കാവ് ക്ഷേത്രമായി രൂപാന്തരപ്പെട്ടു എന്നത് ചരിത്രം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം 1955ല്‍ മേജര്‍ ക്ഷേത്രമായി ഉയര്‍ത്തപ്പെട്ടു. മറ്റു പ്രധാന ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും കാരാഴ്മ അവകാശമായിരുന്നു ക്ഷേത്ര ശാന്തിക്കാര്‍ക്ക്. 1978- 79 കാലംവരെയും ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്തു പോന്നത് വാളക്കോട്ടില്ലത്തെ ബ്രാഹ്മണര്‍ ആയിരുന്നു. കാരാഴ്മ അവകാശ പ്രകാരം ധര്‍മ്മശാസ്താവിനെ പൂജചെയ്യാനെത്തിയ അവസാന ശാന്തിക്കാരന്‍ വാളക്കോട്ട് ചിറ്റക്കാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹത്തിനുശേഷം ദേവസ്വം ബോര്‍ഡ് ശാന്തിക്കാരനെ നിയമിച്ചു തുടങ്ങി.

ഇവിടുത്തെ താന്ത്രിക ചുമതലകള്‍ അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്തിനാണ്. മകരസംക്രമനാളില്‍ ശബരിമലയിലേതുപോലെ ഇരുമുടിക്കെട്ടുമേന്തി ധാരാളം അയ്യപ്പഭക്തന്മാര്‍ ക്ഷേത്ര സന്നിധിയില്‍ എത്തുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

പുതിയ വാര്‍ത്തകള്‍

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.