കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോള്‍ കിരീടം കൊല്‍ക്കത്ത ജൈന്റസ് മോഹന്‍ ബഗാന്. ഫൈനല്‍ എന്നു വിശേഷിക്കപ്പെട്ട ലീഗിലെ അവസാന മുഖാമുഖത്തില്‍ ബെംഗളൂരു എഫ്സിയെ ബഗാന് സമനിലയില്‍ തളച്ചു.
47-ാം ജോണ്‍ ജോണ്സന് ബെംഗളൂരുവിനെ മുന്നിലെത്തിച്ചെങ്കിലും ബെല്ലൊ റസാഖ് (87-ാം മിനിറ്റ്) ബഗാന് രക്ഷയൊരുക്കി. 20 മത്സരങ്ങളില്‍ നിന്ന് ബഗാന് 39 പോയിന്റ് ലഭിച്ചു. 37 പോയിന്റുള്ള ബെംഗളൂരു എഫ്സിക്ക് രണ്ടാംസ്ഥാനം.
















