മ്യൂണിച്ച്: ഇന്ത്യന്‍ ഷൂട്ടര്‍ ഗുര്‍പ്രീത് സിങ്ങിന് തലനാരിഴ വ്യത്യാസത്തില്‍ ഒളിംപിക് യോഗ്യത നഷ്ടപ്പെട്ടു. ഷൂട്ടിങ് ലോകകപ്പിലെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം നേടാനേ ഗുര്പ്രീതന് കഴിഞ്ഞുള്ളു.
വെള്ളി മെഡലെങ്കിലും കൈവരുമെന്ന അവസ്ഥയില്‍ നിന്ന ഗുര്‍പ്രീതിനെ രണ്ടാം ഘട്ടത്തില്‍ എതിരാളികള്‍ പിന്തള്ളുകയായിരുന്നു. വെള്ളി നേടിയ അമേരിക്കന്‍ പ്രതിനിധി കെയ്ത് സാന്ഡേഴ്സനും റഷ്യന്‍ ഷൂട്ടര്‍ അലെക്സി ക്ലിമോവും രണ്ട് ഒളിംപിക് ക്വാട്ടകള്‍ പങ്കിട്ടെടുത്തു. സ്വര്‍ണ മെഡല്‍ ജേതാവായ ജര്‍മനിയുടെ ക്രിസ്റ്റ്യന്‍ റെയ്റ്റ്സ് നേരത്ത തന്നെ റിയോയ്ക്ക് ടിക്കറ്റെടുത്തിരുന്നു.
ഇതോടെ സാന്ഡേഴ്സനും ക്ലിമോവിനും അവസരമൊരുങ്ങി.
ജിത്തു റായ്, ഗഗന് നാരംഗ്, അപൂര്‍വ്വി ചന്ദേല, അഭിനവ് ബിന്ദ്ര എന്നിവര്‍ അടുത്ത ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്.
















