Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശ ട്രോളറുകള്‍ അതിര്‍ത്തി കടന്നാല്‍ പിടിച്ചെടുക്കും: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:26 pm IST
in India

ന്യൂദല്‍ഹി: സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധന കാലമായ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള 61 ദിവസം വിദേശ ട്രോളറുകള്‍ രാജ്യത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ പിടിച്ചെടുക്കുമെന്നും ട്രോളറുകളിലെ ജീവനക്കാരെ അറസ്റ്റു ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍. ട്രോളിംഗ് നിരോധനകാലത്ത് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കണമെന്ന യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളിക്കൊണ്ട് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കി.

വിദേശ ട്രോളറുകള്‍ അതിര്‍ത്തി ലംഘിച്ചാല്‍ പിടിച്ചെടുക്കാന്‍ തീരസംരക്ഷണ സേനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കണമെന്ന മീനാകുമാരി കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭാംഗങ്ങളോടും ഉയര്‍ന്ന ഉദ്യോഗസ്ഥരോടും ചര്‍ച്ച ചെയ്ത ശേഷമാണ് തള്ളാന്‍ തീരുമാനിച്ചത്, മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്.

മുന്‍ കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നതിനായി ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മറ്റിയെ എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കലും പരിഗണിച്ചിട്ടില്ല. നിരോധിത കാലത്ത് ഒരു വിദേശട്രോളറിനെയും അനുവദിക്കില്ല. തദ്ദേശീയരായ സംരംഭകര്‍ക്ക് മാത്രമാണ് ഇക്കാലയളവില്‍ മത്സ്യബന്ധന അനുമതി നല്‍കുന്നത്. ഇതും മുന്‍സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനമാണ്. തദ്ദേശീയ കപ്പലുകളും 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് മാത്രമേ മീന്‍പിടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രാലയം വിശദീകരിച്ചു.

സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്ക് പുറത്ത് തനതു സമുദ്ര സാമ്പത്തികമേഖലയില്‍ (ഇഇഇസഡ്) ആണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒരുകാരണവശാലും ഇത് ബാധിക്കില്ലെന്നും കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കി. സമുദ്രാതിര്‍ത്തിക്കുള്ളില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് ട്രോളിംഗ് നിരോധനം തടസ്സമില്ല. മത്സ്യ സമ്പത്ത് സംരക്ഷിക്കാനും സുരക്ഷാകാരണങ്ങളാലുമാണ് ട്രോളിംഗ് നിരോധന കാലയളവ് 61 ദിവസമായി ഉയര്‍ത്തി ഏപ്രില്‍ 10ന് ഉത്തരവിറക്കിയത്. നേരത്തെ പല സംസ്ഥാനങ്ങളിലും പല ദിവസങ്ങളായിരുന്നു. കേരളത്തില്‍ 45 ദിവസവും(ജൂണ്‍ 16 മുതല്‍ ജൂലൈ 31വരെ) കര്‍ണ്ണാടക 57 ദിവസവും മഹാരാഷ്‌ട്രയിലും ഗോവയിലും 67 ദിവസവുമാണ്.

എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം 12 നോട്ടിക്കല്‍ മൈല്‍(22 കിലോമീറ്റര്‍) മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്ത് 10കുതിരശക്തിയുള്ള എഞ്ചിന്‍ ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ മുതല്‍ ബോട്ടുകളും വലിയ ട്രോളറുകളും വരെ ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെയുള്ള 61 ദിവസം കരയ്‌ക്കിരിക്കേണ്ടിവരും. പ്രജനന കാലത്തെ മത്സ്യസംരക്ഷണംലക്ഷ്യമിട്ടാണ് ഈ തീരുമാനം. 12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള ആഴക്കടലിലെ മത്സ്യബന്ധനം മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ട്രോളിംഗ് നിരോധനം 61 ദിവസമാക്കണമെന്ന് 1988ലും 67 ദിവസമാക്കണമെന്ന് 2006ലും കേരളം ആവശ്യപ്പെട്ടതും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊച്ചിയിലെ സമുദ്രഗവേഷണകേന്ദ്രം ഡയറക്ടര്‍ അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് 61 ദിവസത്തെ സമ്പൂര്‍ണ്ണ നിയന്ത്രണ നിര്‍ദ്ദേശം. എന്നാല്‍ 22 കിലോമീറ്റര്‍ വരെയുള്ള കേരളത്തിന്റെ അധികാര പരിധിയില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 15വരെ പഴയ പടി മത്സബന്ധനം നടത്താനുള്ള അനുമതിയുണ്ടെന്ന നിലപാടിലാണ് കേരളം. 12 നോട്ടിക്കല്‍മൈല്‍ പരിധി ലംഘിക്കുമെന്ന ഭീഷണിയും ചില മത്സ്യത്തൊഴിലാളി സംഘടനകള്‍ മുഴക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.