Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൗജിഹാദിനെ നേരിടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 09:27 pm IST
in Vicharam

ജിഹാദ് എന്ന പ്രണയാഭാസ ഭീകരത കേരളത്തില്‍ വ്യാപകമായിത്തീരുന്നു എന്നാണ് ദിവസവും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള വാര്‍ത്തകളില്‍നിന്ന് വ്യക്തമാകുന്നത്. ഒളിഞ്ഞുള്ള വാര്‍ത്തകള്‍ എന്നുപറയാന്‍ കാരണം മുഖ്യധാരാ പത്രങ്ങള്‍ എന്നവകാശപ്പെട്ട് പുറത്തുവരുന്നവയില്‍ ഇത്തരം സംഭവങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ദൈന്യതയോടെയും കാപട്യം തുറന്നുകാണിച്ചും പ്രസിദ്ധീകരിച്ചു കാണുന്നില്ല.

ഈ വിഷയത്തില്‍ സമൂഹത്തിന്റെ പ്രതികരണം ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്ന ചില സംഗതികള്‍ ഇവയാണ്.

ഒന്ന്) സമൂഹം ഈ വിപത്ത് അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കാനും പ്രതികരിക്കാനും ശ്രമിക്കുന്നില്ല.

രണ്ട്) പ്രതികരിക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പന്‍മാരെന്നും വര്‍ഗീയവാദികളെന്നും വിളിച്ചു നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു.

മൂന്ന്) ഹീനമായ ഉദ്ദേശ്യത്തോടെ ഇത്തരം വഞ്ചനക്ക് ശ്രമിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷനല്‍കാനുള്ള ആര്‍ജവം നിയമ പരിരക്ഷകര്‍ കാണിക്കുന്നില്ല.

നാല്)പെണ്‍കുട്ടികളെ ഇരകളാക്കിക്കൊണ്ട് ഹൈന്ദവ സമൂഹത്തെ അപമാനിക്കാനുള്ള ഈ നികൃഷ്ട ചിന്താഗതിക്കെതിരെ ഹിന്ദുസംഘടനകള്‍ വേണ്ടത്ര ജാഗരൂകരായി രംഗത്തുവരുന്നില്ല. സ്ത്രീ ശരീരം യുദ്ധഭൂമിയായി കണ്ട് എതിരാളിയുടെ മനോവീര്യം തകര്‍ക്കാനായി അതിനെ ഇരയാക്കുന്നത് ഗോത്രയുദ്ധങ്ങളിലും മതയുദ്ധങ്ങളിലും നാം കാണുന്നുണ്ടല്ലോ. ഇവിടെ നേരിട്ടാക്രമിച്ച് ആ പദ്ധതി നടപ്പിലാക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ആവുന്നപോലെ വളഞ്ഞവഴിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

അഞ്ച്) ഈ കാപട്യത്തിന് ഇരയാകുന്നവരില്‍ മഹാഭൂരിപക്ഷവും ഹിന്ദുപെണ്‍കുട്ടികളാണ്.

കുടുംബപരവും സാമൂഹ്യവുമായ ഈ വിപത്തിന് പരിഹാരമെന്ത് എന്ന് ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ ചിലത് താഴെ കൊടുക്കുന്നു.

മറ്റ് മതങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കാത്ത സ്വാതന്ത്ര്യമാണ് ഹിന്ദുപെണ്‍കുട്ടികള്‍ ഇന്ന് അനുഭവിക്കുന്നത്. അതിനെ നല്ലവശമായി കണ്ട് സമചിത്തതയോടെ പെരുമാറുന്നതിനുപകരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാനാണ് ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വാസന. തീവ്ര മതവിലക്കുകളില്ലാത്ത ഹിന്ദുമതം നല്‍കുന്ന സ്വാതന്ത്ര്യം ഒരനുഗ്രഹമായി സ്വീകരിച്ച് ജീവിതം ആഘോഷമാക്കേണ്ടതിന് പകരം കപടവാക്കുകള്‍ക്കും ചേഷ്ടകള്‍ക്കും പിന്നാലെ അന്ധമായി ഒഴുകി അവസാനം അഴുക്കുചാലിലും മരണത്തിലും അവസാനിക്കാന്‍ ഇടവരുത്തുകയാണ് പലരും ചെയ്യുന്നത്.

ഹിന്ദുക്കളായ മാതാപിതാക്കളും ബന്ധുക്കളും അലസത മാറ്റിവച്ച് പെണ്‍മക്കളെ ആത്മാഭിമാനത്തോടെ വളരാന്‍ സഹായിക്കണം. ചെറുപ്പംമുതല്‍ തന്നെ സ്വന്തം സംസ്‌കാരത്തിന്റെ നന്മകള്‍ അവരില്‍ സന്നിവേശിപ്പിക്കണം. അതിന് പൊള്ളയായ പ്രത്യയശാസ്ത്രവാദങ്ങള്‍ തങ്ങളുടെ ഗൃഹാന്തരീക്ഷത്തെ മലീമസമാക്കാതെ ശ്രദ്ധിക്കണം. സനാതനധര്‍മത്തില്‍ ഉള്ള അത്രയും മാനവികത ഒരു പ്രത്യയശാസ്ത്രത്തിലും കാണാന്‍ കഴിയില്ലെന്ന് മക്കളെ ബോധ്യപ്പെടുത്തണം.

ഹിന്ദുപെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും വിവാഹത്തിനുമുമ്പ് നിര്‍ബന്ധമായും കുടുംബകൗണ്‍സിലിങ് നടത്തണം. ഒന്നിച്ചു ജീവിക്കാനുതകുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ അനുഭവസ്ഥര്‍ പകര്‍ന്നുനല്‍കണം. ജീവിതയാത്രയില്‍ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കണം. അപകടമുണ്ടായാല്‍ സഹായിക്കാന്‍ പിന്നില്‍ ശക്തമായ ഒരു സമൂഹമുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കണം. സപ്താഹവേദികള്‍ പോലുള്ള മതപരമായ ചടങ്ങുകള്‍ ചെറുപ്പക്കാര്‍ക്കുള്ള കൗണ്‍സിലിങ് ചുമതലകൂടി ഏറ്റെടുക്കണം.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനുള്ള അവകാശം പുരുഷന്മാര്‍ക്ക് മതം നല്‍കുന്നത് നിയമംമൂലം നിര്‍ത്തലാക്കണം.

നാടുനീളെ നടന്ന് പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് നശിപ്പിക്കാനുള്ള ചിന്താഗതിതന്നെ വളരുന്നത് വിവാഹത്തെക്കുറിച്ചുള്ള ഇത്തരം വികല കാഴ്ചപ്പാടില്‍നിന്നാണ്. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്‍കിയാല്‍ ഇത്തരം സാഹസത്തിന് കുറെയൊക്കെ അറുതിവരും. ഏക വിവാഹസങ്കല്‍പ്പത്തില്‍ വളരുന്നവര്‍ക്ക് പ്രണയം എന്നത് ഒരു കപടനാടകമല്ല. എങ്ങനെയും വലവീശിപ്പിടിച്ച് പലരില്‍ ഒന്നാക്കാന്‍ ഏകഭാര്യാത്വത്തില്‍ വിശ്വസിക്കുന്നവര്‍ തയ്യാറാവില്ല. പൊതു സിവില്‍ നിയമം അടിയന്തരമായ ആവശ്യമായി മാറിയിരിക്കയാണ്.

സ്വന്തം പെണ്‍കുട്ടികളോടുള്ള ഉത്തരവാദിത്തം കുറെക്കൂടി ഗൗരവത്തോടെയും ആത്മാര്‍ത്ഥതയോടെയും ഹൈന്ദവസമൂഹം ഏറ്റെടുക്കണം. മുസ്ലിം സമുദായത്തിനാണ് ഇങ്ങനെ അപമാനം നേരിട്ടതെങ്കില്‍ എന്താകുമായിരുന്നു അവരുടെ പ്രതികരണം എന്ന് ചിന്തിച്ചുനോക്കൂ. സ്‌നേഹവും വാത്സല്യവും നല്‍കി വളര്‍ത്തുമ്പോള്‍ അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും രാജ്യത്തെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും സ്‌നേഹിക്കാനും ആദരിക്കാനും കൂടി മക്കളെ പഠിപ്പിച്ചാല്‍, അവരിലുള്ള നന്മകള്‍ക്ക് വളരാന്‍ അവസരം നല്‍കിയാല്‍, ഇത്തരം ചതിക്കുഴികളില്‍ വീഴാതെ സഞ്ചരിക്കാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കുണ്ടാവും. സീരിയലുകളും സോഷ്യല്‍ മീഡിയയുമൊക്കെ കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിനെയൊക്കെ അതിജീവിക്കാനുള്ള ആത്മശക്തി അവരില്‍ വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവി കാണുന്നത് ചെറുപ്പക്കാരിലാണ്. പക്ഷേ അധീരരായ ചെറുപ്പക്കാര്‍ക്ക് രാഷ്‌ട്രനിര്‍മാണം നടത്താനാവില്ല. ആത്മശക്തിയുള്ളവര്‍ സ്വന്തം സ്വത്വത്തെ മറ്റുള്ളവര്‍ക്ക് അടിയറവയ്‌ക്കില്ല. സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റ് വീശുന്ന കടല്‍ക്കരയില്‍നിന്ന് ഇരുള്‍ നിറഞ്ഞ ഗുഹാന്തരീക്ഷത്തിലേക്ക് പോയി ജീവിക്കാന്‍ മടിയില്ലാത്തവരെ കാണുമ്പോള്‍ ജീവിതമെന്നത് പ്രഹേളിക തന്നെയാണെന്ന് തോന്നിപ്പോവുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

പുതിയ വാര്‍ത്തകള്‍

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.