മലയാളഭാഷയില്‍ ഉണ്ടായ ആദ്യരാമായണം ചീരാമന്‍ എന്ന കവി 14-ാം നൂറ്റാണ്ടില്‍ രചിച്ച രാമചരിതമാണ്. ആകെ 164 പടലങ്ങള്‍ അഥവാ പരിച്ഛേദങ്ങള്‍ ഉള്ളതാണ് രാമചരിതം. രാമായണത്തിലെ യുദ്ധകാണ്ഡമാണ് പ്രതിപാദ്യം. പ്രാചീനമലയാളമായ തമിഴ് പദങ്ങളും പ്രയോഗങ്ങളും നിറഞ്ഞ ഈ കൃതിക്ക് പിന്നീടു പ്രചാരം നഷ്ടപ്പെട്ടു.
രാമകഥാപ്പാട്ട്
തിരുവനന്തപുരം കോവളത്ത് ആവാടുതുറയില്‍ ജീവച്ചിരുന്ന അയ്യനപ്പിള്ള ആശാന് നിര്‍മ്മിച്ച രാമകഥാപ്പാട്ടും ഏതാണ്ടിതേ കാലത്തുതന്നെയാണ് രചിക്കപ്പെട്ടത്. ഭാഷ കുറച്ചുകൂടി ലളിതമാണ്. യുദ്ധകാണ്ഡം തന്നെയാണ് ഇതില്‍ വര്‍ണ്ണിക്കുന്നത്.
കണ്ണശ്ശ രാമായണം
കുറച്ചുകൂടി ശുദ്ധമലയാളഭാഷയില് ഉണ്ടായ മനോഹരമായ ഈ രാമായണം പതിനഞ്ചാം ശതകത്തിലുണ്ടായി. കണ്ണശ്ശരാമപണിക്കര് രചയിതാവ്. വാല്മീകിരാമായണത്തിന്റെ വിവര്‍ത്തനമാണ് ഈ കൃതിയെന്നു പറയാം. എഴുത്തച്ഛന് തന്റെ രാമായണരചനയക്ക് ഇതിലെ ചില ഭാവനകള്‍ ഉപയോഗിച്ചതായിക്കാണാം.
രാമായണം ഇരുപത്തിനാലുവൃത്തം
തുഞ്ചത്തെഴുത്തച്ഛന്‍ തന്നെ രചിച്ചതായി കരുതുന്ന ഈ കൃതി രാമായണത്തിന്റെ ഒരു സംഗ്രഹമാണ്. എന്നാല്‍ മനോഹരമായ ഭാവനകളും സങ്കീര്‍ത്തനങ്ങളും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു. ഓരോ ഖണ്ഡവും ഓരോ വൃത്തത്തിലാണ്. അങ്ങനെ 24 വൃത്തങ്ങള്‍
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: