ന്യൂദല്‍ഹി: ജൂണ്‍ 20 മുതല്‍ ബെല്‍ജിയം വേദിയാകുന്ന എഫ്ഐഎച്ച് വേള്‍ഡ് ലീഗ് സെമി ഫൈനലിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ സര്‍ദാര്‍ സിങ് നയിക്കും. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് വൈസ് ക്യാപ്ടന്. പൂള് എയില്‍ ഫ്രാന്‍സ്, പോളണ്ട്, പാക്കിസ്ഥാന്, ഓസ്ട്രേലിയ എന്നിവയുമായാണ് ഇന്ത്യ മല്ലിടുന്നത്.
ടീം: ഗോള്‍ കീപ്പര്‍മാര്‍- പി.ആര്. ശ്രീജേഷ്, ഹര്‍ജോത് സിങ്. ഡിഫന്റര്‍മാര്‍: മന്‍പ്രീത് സിങ്, ബീരേന്ദ്ര ലാക്ര, കോത്താജിത് സിങ്, വി.ആര്. രഘുനാഥ്, ജസ്ജിത് സിങ് കുലാര്‍, ഗുര്‍മൈല്‍ സിങ്.
മിഡ്ഫീല്‍ഡര്‍മാര്‍- ഗുര്‍ബജ് സിങ്, ധരംവീര്‍ സിങ്, സര്‍ദാര്‍ സിങ് (ക്യാപ്ടന്), ചിങ്ക്ഗ്ലന്സന സിങ്, ലളിത് ഉപാധ്യായ. ഫോര്‍വേഡുകള്‍- എസ്.വി. സുനില്‍, നിക്കിന് തിമ്മയ്യ, യുവരാജ് വാല്മീകി, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: