പന്തളം: പ്രായം കായിക ജീവിതത്തിനും മത്സരത്തിനും തടസമല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് തുമ്പമണ്‍ വില്ലംകൊട് സുമംഗലത്തില്‍ വി.ജി. മാത്യൂസ് ജൈത്രയാത്ര തുടരുന്നു. ഗോവയില്‍ വെച്ച് കഴിഞ്ഞ ഏപ്രില്‍ അവസാനം സംഘടിപ്പിച്ച ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ മാത്യൂസ് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.
ഈ വര്‍ഷം ആഗസ്തില്‍ ഫ്രാന്‍സില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയിരിക്കുകയാണ് മാത്യൂസ്.
ദേശീയ തലത്തില്‍ 3 സ്വര്‍ണ്ണവും 1 വെള്ളി മെഡലും സംസ്ഥാന തലത്തില്‍ 5 സ്വര്‍ണ്ണവും 2 വെള്ളിയും മാത്യൂസ് നേടിയിരുന്നു.
2009ല്‍ സിംഗപ്പൂരിലും 2014ല്‍ കൊളംബോയിലും നടന്ന വേള്‍ഡ് ഓപ്പണ്‍ മീറ്റില്‍ സ്വര്‍ണ്ണങ്ങളും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ വേദിയായ ഏഷ്യന്‍ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു.
കായിക രംഗത്ത് മാത്രമല്ല സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളിലും മാത്യൂസ് നിറസാന്നിധ്യമാണ്. ന്യൂനപക്ഷ മോര്‍ച്ചയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, വൈ എംസിഎ ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ: ശോഭികുട്ടി. മക്കള്‍: ഡോ.സീമ, ഡോ. സുമ.
















