Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലില്‍ ആന്‍സലോട്ടിയും വാണില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 10:13 pm IST
inSports

മാഡ്രിഡ്:  യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും പ്രൗഢ പാരമ്പര്യമുള്ള ടീമാണ് റയല്‍ മാഡ്രിഡ്. റയലിന്റെ സാമ്പത്തികശേഷിയോടും അത്രയെളുപ്പം ആര്‍ക്കും കിടപിടിക്കാനാവില്ല. എന്നാല്‍ മഹനീയ ചരിത്രവും പ്രതിഭാധനരായ താരങ്ങളുടെ പിന്‍ബലവുമുള്ള സ്പാനിഷ് സംഘത്തിന്റെ പാളയത്തില്‍ പരിശീലകര്‍ക്കുമാത്രം രക്ഷയില്ല.ഒരര്‍ത്ഥത്തില്‍ കോച്ച് വാഴാത്ത ക്ലബ്ബാണ് റയല്‍.

ക്ലബ്ബ് പ്രസിഡന്റ് ഫോറെന്റിനോ പെരസ് വ്യാഴവട്ടത്തിനിടെ മാറ്റിപരീക്ഷിച്ചത് 11 പരിശീലകരെ. ഫാബിയോ കാപ്പെല്ലോ, മാനുവേല്‍ പെല്ലഗ്രിനി, ഹൊസെ മൗറീഞ്ഞോ തുടങ്ങിയ വിഖ്യാതരും അതില്‍ ഇടംപിടിക്കുന്നു. കാര്‍ലോ ആന്‍സലോട്ടിയെന്ന ഇറ്റലിക്കാരനെ കാത്തിരുന്നതും വിധി. ‘മികച്ച ഫലങ്ങള്‍ക്ക് ഇടവേളകള്‍ പാടില്ല’- ആന്‍സലോട്ടിയെ പറഞ്ഞുവിടാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പെരസ് അടിവരയിട്ടു.

2013 ജൂണില്‍ ഫ്രഞ്ച് ടീം പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നാണ് ആന്‍സലോട്ടി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. മൗറീഞ്ഞോയുടെ കര്‍ക്കശ സ്വഭാവം സൃഷ്ടിച്ച പടലപ്പിണക്കത്തിന്റെ വിഹ്വലതകളെ റയല്‍ ഡ്രസിങ് റൂമില്‍ നിന്ന് ആട്ടിപ്പായിച്ച സമാധാന ദൂതനായി ആന്‍സലോട്ടി വാഴ്‌ത്തപ്പെട്ടു. ടീമില്‍ ഐക്യവും സൗഹാര്‍ദ്ദപരമായ അന്തരീക്ഷവും തിരികെക്കൊണ്ടുവരാന്‍ ആന്‍സലോട്ടിയുടെ ശാന്തപ്രകൃതത്തിന് സാധിച്ചു. പെരസിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും പ്രതിപത്തിയും പ്രീതിയും വളരെവേഗം സമ്പാദിച്ചു ആന്‍സലോട്ടി. കളത്തിലെ നേട്ടങ്ങളുടെ കാര്യത്തിലും ആന്‍സലോട്ടി ശുഭാരംഭമിട്ടു.

2014 സെപ്റ്റംബറിനും ഡിസംബറിനും ഇടയിലെ 22 മത്സരങ്ങളില്‍ റയല്‍ തുടര്‍ ജയം കുറിച്ചു. ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് കിങ്‌സ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിങ്ങനെ പോകുന്നു ആ കാലയളവിലെ നേട്ടങ്ങള്‍. പത്താം ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ആന്‍സലോട്ടിക്ക് കീഴില്‍ റയല്‍ ഷെല്‍ഫിലെത്തിച്ചു. റയല്‍ ആരാധകരും മാധ്യമങ്ങളും ആന്‍സലോട്ടിയെ വാഴ്‌ത്തി. ആന്‍സലോട്ടി റയലിന്റെ സര്‍ അലക്‌സ് ഫെര്‍ഗ്യൂസനാകുമെന്നുവരെ കളി വിദഗ്ധര്‍ വിലയിരുത്തി. പക്ഷേ, സീസണ്‍ മാറി; കഥയും.

ലാ ലീഗയിലെ വാശിപ്പോരില്‍ ബദ്ധവൈരി ബാഴ്‌സയോടു സുല്ലിട്ട റയല്‍ കിങ്‌സ് കപ്പില്‍ അത്‌ലറ്റിക്കോയ്‌ക്കു മുന്നിലും മുട്ടുകുത്തി. ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയാല്‍ മാത്രമേ ആന്‍സലോട്ടിക്ക് രക്ഷയുണ്ടായിരുന്നുള്ളു. എന്നാല്‍ സെമിയില്‍ റയലിനെ പുറത്തേക്കടിച്ച ഇറ്റാലിയന്‍ പട യുവന്റസ് ആന്‍സലോട്ടിയുടെ ആ പ്രതീക്ഷയും തകര്‍ത്തു. ചുരു ക്കത്തില്‍ 2014ന്റെ അന്ത്യവേളകളില്‍ തുടങ്ങിയ ശനിയുടെ വിളയാട്ടം ആന്‍സലോട്ടിയെയും കൊണ്ടുപോയി.

ആന്‍സലോട്ടിയെ ഒഴിവാക്കിയതിനു പിന്നാലെ  സ്‌പെയിന്‍കാരനായ റാഫേല്‍ ബെനിറ്റെസിനെ പുതിയ കോച്ചാക്കാന്‍ റയല്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. റയല്‍- ബെനിറ്റെസ് ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. റയലിന്റെ നീക്കം ഫലംകണ്ടാല്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയില്‍  നിന്ന് ബെനിറ്റസ് ക്രിസ്റ്റിയാനോയെയും കൂട്ടരെയും ചില പുതിയ കളികള്‍ പഠിപ്പിക്കാനെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.