Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 50

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 08:11 pm IST
inSamskriti

ഇഷ്ടാനിഷ്ട വസ്തുക്കളുടെ സഭാവ അഭാവം രോഷം എന്നിവയ്‌ക്കു കാരണമായ മലിനവാനയാണ് സംഗം. ജീവമുക്ത ശരീരികള്‍ക്ക് വിഷയസംഗമില്ല. ജന്മ നിവൃത്തി കാരണമായി ഹര്‍ഷ വിഷാദങ്ങളില്‍ നിന്ന് മുക്തനായിരിക്കുന്ന ശുദ്ധവാസനയാണവര്‍ക്കുള്ളത്. ദൂ:ഖത്തില്‍ തളരാതേയും സുഖത്തില്‍ സന്തോഷിക്കാതേയും ആശാപാശങ്ങളില്‍ അകപ്പെടാതെയുമിരുന്നാല്‍ അസംഗനാകാം.

അതുകൊണ്ട് രാമാ! നീ ദിക്കാലാദികളാല്‍ വേര്‍പ്പെടുത്താന്‍ കഴിയാത്ത ആദ്യന്തരഹിതമായ ചിന്മാത്രാ ബ്രഹ്മമാണെന്നും ദേഹാദികളല്ലെന്നും മനസ്സില്‍ നിശ്ചയിച്ച് അഭിമാനത്യാഗത്താല്‍ മുക്തവും പ്രാരാബ്ധശേഷത്താല്‍ മുക്തമല്ലാത്തതുമായ ശരീരത്തോടുകൂടി ഏകഹൃദയനും പ്രശാന്തനും മൗനിയുമായി ആത്മാരാമ പദത്തില്‍ വീരാജിക്കുക. സര്‍വം ബ്രഹ്മമയമെന്ന ഭാവനയില്ലാതെ അജ്ഞാനമയമായ ബന്ധവും പ്രപഞ്ച വസ്തുക്കളില്‍ ആസ്ഥയും വെച്ചു പുലര്‍ത്തുന്നിടത്തോളം കാലം ചിത്താദികല്പനകള്‍ നശിക്കുന്നില്ല. മനസ്സും, അവിദ്യയും, ചിന്തയും. ജീവനും എല്ലാം ബ്രഹ്മത്തില്‍ നിന്നുതന്നെ ഉണ്ടായവയാണ്. ഏകവും അനാദ്യന്തവുമായ ബ്രഹ്മം സമുദ്രം പോലെ സര്‍വത്രനിറഞ്ഞു നില്‍ക്കുന്നു. ദേഹത്തില്‍ അഹം ബുദ്ധിയും ദൃശ്യത്തില്‍ ആത്മഭാവനയും ഞാന്‍ എന്റേത് എന്നുള്ള അഭിമാന ചിന്തകളും ഉള്ളിടത്തോളം കാലം ചിത്തവിഭ്രമം നശിക്കുകയില്ല. ഞാന്‍ സര്‍വാത്മകനാണെന്ന ഭാവത്തോടെ ത്രൈലോകവല്ലരിയെ ചിദ്രൂപാഗ്നിയില്‍ ഹോമിക്കുന്ന മുനിക്ക് ചിത്തവിഭ്രമം നശിക്കുന്നു.

അദ്ധ്യാത്മ ശാസ്ത്രം ഉപദേശയോഗ്യനായ മഹാ പുരുഷന്റെ മുഖത്തുനിന്നും തന്നെ ശ്രവിക്കേണ്ടതാകുന്നു. അങ്ങനെ ശ്രവിക്കുവര്‍ക്ക് വരണ്ടുകിടക്കുന്ന ഭൂമിയില്‍ വെള്ളമെന്നപോലെ അന്ത:കരണത്തില്‍ ആഴത്തില്‍ എത്തുന്നു. ചില്‍ചൈതന്യം സാമാന്യമായി എല്ലാവരിലും സ്ഥിതിചെയ്യുന്നു. അജ്ഞാനം മൂലം അതിനെ ഉണര്‍ത്താന്‍ ശ്രമിക്കാത്തവര്‍ ദു:ഖിക്കുന്നു, മുഢത്വം ആപത്തുകളുടെ സങ്കേതമാണ്. ജ്ഞാനമില്ലാത്തവന് ലോകത്തില്‍ ആപത്തും ദു:ഖവുമല്ലാതെ മറ്റൊന്നും കൈവരുന്നില്ല.

വിഷയങ്ങളില്‍ സംസൃഷ്ടമല്ലാതേയും ശാന്തമായും സര്‍വാത്മകമായും യാതൊരു വസ്തു ഭവിക്കുന്നുവോ സച്ചിദാനന്ദമയവും സങ്കല്പരഹിതവും നിര്‍ഭേദവുമായ അതുതന്നെയാണ് വാസ്തവത്തിലുള്ളത്. ബന്ധനസ്വഭാവത്തോടുകൂടിയ അവിദ്യ അതില്‍ നിന്നുതന്നെ തനിയെ ഉദയംചെയ്യുന്നു. ആ അവിദ്യയെ സ്ഥൂല, സൂഷ്മ, മദ്ധ്യ എന്നിങ്ങനെ മൂന്നു തരത്തില്‍ പറയപ്പെടുന്നു. സൂക്ഷ്മാദിഭേദത്തോടു കൂടിയ അവിദ്യയാണ് ഗുണത്രയരൂപിണിയായ പ്രകൃതി. ജന്തുക്കള്‍ക്ക് സംസാര ബന്ധകാരിണിയായിരിക്കുന്നതും ഈ അവിദ്യ തന്നെയാണ്. അതിനെ കടന്നു കയറിയാല്‍ എത്തിച്ചേരുന്ന പദമാണ് മോക്ഷം. ഗുണരൂപിണിയായ അവിദ്യ ഒമ്പത് തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഋഷിമാര്‍, മുനിമാര്‍, സിദ്ധന്മാര്‍, നാഗന്മാര്‍, വിദ്യാധരന്മാര്‍ ഇവരെല്ലാം അവിദ്യയുടെ സ്വാത്വികഭാഗമാണ്. ഇതിന്‍ തന്നെ സത്വ, രജ, തമസ്സുകളുടെ ഭേദകല്പനയും ഉണ്ട് നാഗന്മാരും വിദ്യാധരന്മാരും അതിലെ താമസാംശവും മുനിമാരും സിദ്ധമാരും രാജസാംശവും, ശങ്കരാദിദേവന്മാര്‍ ശുദ്ധ സ്വാത്വികാംശവുമാണ്. അവിദ്യയുടെ ഈ സത്വഭാഗം സാമാന്യന്യേന വിദ്യാഭാവത്തില്‍ വര്‍ത്തിക്കുന്നു. അവിദ്യയിലെ ശുദ്ധസത്വഭാഗമേതാണോ അതാണ് വിദ്യ. ഇതുപോലെ രാജസിയും താമസിയുമായ അവിദ്യയും മുമ്മൂന്നായി വിഭജിക്കപ്പെടുന്നു. അജ്ഞാന പിണ്ഡങ്ങളായ സ്ഥാവരാദിസൃഷ്ടികള്‍ തമോഗുണത്തിന്റെ പരമകാഷ്ഠയില്‍ സ്ഥിതി ചെയ്യുന്നവയാണ്.

മനസ്സ് ഉണ്ടെന്നും ഇല്ലെന്നുമുള്ള ഒരവസ്ഥയിലെത്താതെ മദ്ധ്യസ്ഥമായ ഒരു നിലയെ ആശ്രയിച്ചാണ് ചിത്ത് സ്ഥാവരങ്ങളിലിരിക്കുന്നത്. ചിത്ത് സ്ഥാവരങ്ങളല്ലാത്തവയില്‍ ചിത്ത് ഇന്ദ്രിയങ്ങള്‍ക്ക് വ്യാപാരമല്ലാതെ ഉറങ്ങിയനിലയിലിരിക്കുമ്പോള്‍ അത് മോക്ഷകാരണമായി മാറുന്നു. എന്നാല്‍ സ്ഥാവരങ്ങളില്‍ മൂകാന്ധ ജളന്മാരിലെന്നപോലെ സത്താ മാത്രമായാണ് സ്ഥിതി ചെയ്യുന്നത്.

ഈ ജഗത്തിനെ ശ്രുതിയുടേയും യുക്തിയുടേയും അനുഭവങ്ങള്‍ കൊണ്ട് പര്യാലോചിച്ച് പരമാര്‍ത്ഥനിശ്ചയം ചെയ്യുമ്പോഴുണ്ടാകുന്ന സത്താ മാത്രബോധമാണ് മോക്ഷം. നല്ലപോലെ വിചാരം ചെയ്ത് വാസനകളെ അടിയോടെ പരിത്യജിച്ചാല്‍ ശേഷിക്കുന്ന സത്താസാമാന്യഭാവവും മോക്ഷരൂപംതന്നെയാണ്. അദ്ധ്യാത്മ ശാസ്ത്ര  രഹസ്യങ്ങള്‍ ഗുരു മുഖത്തുനിന്നു ഗ്രഹിച്ച് ബ്രഹ്മവാദികളുമായി ചര്‍ച്ചചെയ്ത് ആത്മ ഭാവനയില്‍ സത്താസാമാന്യ നിഷ്ഠനായി ഭവിക്കുന്നതും മുക്തി തന്നെയാണ്. എന്നാല്‍ സ്ഥാവരാവസ്ഥയില്‍ വാസനകള്‍ വിത്തിന്‍ മുളപോലെ ജഡപ്രദമായി ഉള്ളില്‍ ഉറങ്ങുകയാണ്. ആ സുഷുപ്താവസ്ഥ വീണ്ടും ജന്മമുണ്ടാകുന്നു. വാസനാ ബീജം അടങ്ങിയിരിക്കുന്ന സുഷുപ്തം ഒരിക്കലും മോക്ഷപ്രദമാകുകയില്ല. മറിച്ച് വാസനാ ബീജത്തോടു കൂടാതെ തുര്യാവസ്ഥയിലുള്ള സുഷുപ്തം മോക്ഷകാരണമായിരിക്കുകയും ചെയ്യും.

അളവില്‍ കുറവായാല്‍ പോലും വാസന, അഗ്നി, കടം, വ്യാധി, സ്‌നേഹം, ശത്രു, വിഷം എന്നീ ഏഴുകൂട്ടം വിനാശകാരികളായ കാര്യങ്ങളാണ്. വാസനയുടെ മൂല ബീജത്തെ ഉന്മൂലനം ചെയ്ത് സത്താസാമാന്യരൂപനായിരിക്കുന്നവന്‍ സദേഹനായാലും വിദേഹനായാലും ദു:ഖിക്കുന്നില്ല. സാക്ഷാല്‍ ബ്രഹ്മ ചൈതന്യത്തിന്റെ ഏതൊരുശക്തിയാണോ  സര്‍വദേഹികള്‍ക്കും വാസനാ രൂപ ബീജമായി തോന്നപ്പെടുന്നത് അതുതന്നെയാണ് വാസ്തവരൂപം മറയ്‌ക്കുന്നതുമായ അവിദ്യ. ഇതിന് പ്രധാനവും അപ്രധാനവുമായ രണ്ട് ഭാഗങ്ങളുണ്ട്.

പ്രധാനം തേജോമയവും മറ്റേത് തമോമയവുമാണ്. തേജോഭാവത്തില്‍ മറ്റേ ഭാഗത്തെ നശിപ്പിക്കാന്‍ സംഘര്‍ഷണം ചെയ്യേണ്ടിവരും. ഒടുവില്‍ രണ്ടും നശിച്ച് ശിവം പ്രകാശിക്കുന്നതുവരെ ഘര്‍ഷണം തുടരേണ്ടതായും വരും. ജഗത്ത് ബ്രഹ്മമല്ലെന്നുള്ള നിശ്ചയമാണ് അവിദ്യയുടെ ജീവരൂപം. ബ്രഹ്മം തന്നെ ജഗത്തെന്നുള്ള നിശ്ചയം അതിന്റെ സംഹാരരൂപവുമാണ് രാമന്‍ ചോദിച്ചു ”സ്വാമിന്‍! ധീരന്മാരായ ഈ മഹാത്മാക്കള്‍ എന്തൊരു നിശ്ചയം കൊണ്ടാണ് ശോകഹീനന്മാരായി പരിലസിക്കുന്നത്.

”വസിഷ്ഠന്‍ പറഞ്ഞു സവിസ്തൃനമായി ഇണക്കപ്പെട്ട് ഈ ജഗജ്ജാലമെല്ലാം പരിശുദ്ധ ബ്രഹ്മത്തിന്റെ ഭ്രമണം മാത്രമാണെന്ന് അവര്‍ കരുതുന്നു. ചിത്തും, ഭുവനവും, ഭൂതപരസരയും, താനും, ശത്രുവും, ബന്ധുവും, മിത്രങ്ങളുമെല്ലാം ബ്രഹ്മമാണെന്നാണ് അവരുടെ നിശ്ചയം ലോകം മൂഢന്മാര്‍ക്ക് ദു:ഖ പൂര്‍ണ്ണവും, ജ്ഞാനികള്‍ക്ക് ആനന്ദമയവുമാണ്. സര്‍വവും ബ്രഹ്മമയമെന്ന് ഭാവനചെയ്യുന്നവര്‍ ബ്രഹ്മമായിത്തന്നെ ഭവിക്കുന്നു. സര്‍വഗമായ ചിദ്ബ്രഹ്മമാണ് ഞാന്‍ സര്‍വസങ്കല്പങ്ങള്‍ക്കും ഫലത്തെ നല്‍കുന്ന സര്‍വതേജസ്സുകളേയും പ്രകാശിപ്പിക്കുന്ന പരമോല്‍കൃഷ്ടമായ ചിദാത്മാവിനെ ഞാന്‍ ഉപാസിക്കുന്നു എന്ന നിശ്ചയത്തോടുകൂടി ബ്രഹ്മനിഷ്ഠരും, നിഷ്പാപന്മാരുമായ ആ മഹാത്മാക്കള്‍ ശാന്തവും ഏകരൂപവുമായ സത്യപദത്തില്‍ സുഖകരമായി പ്രതിഷ്ഠിതരാകുന്നു. ഇങ്ങനെ സമവും, രാഗഹീനവുമായ മനസ്സും പരിപൂര്‍ണ്ണബുദ്ധിയും പരിലസിക്കുന്ന ആ ധീരന്മാര്‍ മരണത്തേയോ ജീവിതത്തേയോ നന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.