ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ പുതിയ ലോഗോ നിലവില്‍ വന്നു. നിലവിലുണ്ടായിരുന്ന ലോഗോ ഡിസൈന്‍ ചെയ്ത മുന്‍ ആപ് വോളണ്ടിയര്‍ ഇത് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണു പുതിയ ലോഗോയിലേക്കു മാറാന്‍ അരവിന്ദ് കേജരിവാളിനെയും സംഘത്തെയും പ്രേരിപ്പിച്ചത്.
പഴയ കുങ്കുമവും പച്ചയും ചേര്‍ന്ന നിറത്തിനു പകരം നീലനിറത്തിലുള്ളതാണു പുതിയ ലോഗോ. പാര്‍ട്ടിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പുതിയ ലോഗോയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, എഎപിയുടെ വെബ്സൈറ്റില്‍ പഴയ ലോഗോയാണ് ഇപ്പോഴുമുള്ളത്.
സുനില്‍ ലാലെന്ന വോളണടടിയറാണു പഴയ ലോഗോ ഡിസൈന്‍ ചെയതത്. നേതൃത്വം പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും ആരോപിച്ചു താന്‍ ഡിസൈന്‍ ചെയ്ത ലോഗോ ഉപയോഗിക്കരുതെന്നു കേജരിവാളിനോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
















