മാഡ്രിഡ്: സ്പാനിഷ് ലീഗിലെ അവസാന അങ്കങ്ങള്‍ ചാമ്പ്യന്‍ ബാഴ്‌സലോണയ്‌ക്കും ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനും വ്യത്യസ്ത അനുഭവങ്ങളായി.
സൂപ്പര്‍ താരം സാവിയുടെ അവസാന ഹോം മാച്ചില്‍ ബാഴ്‌സ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയോട് സമനില വഴങ്ങി (2-2). എന്നാല്‍ മൂന്നിന് ഏഴു ഗോളുകള്‍ പകരം നല്‍കി ഗെറ്റാഫയെ നിലംപരിശാക്കിയ റയല്‍ ഗാംഭീര്യത്തോടെ ലാ ലീഗയില്‍ നിന്ന് കരകയറി.
ലയണല്‍ മെസിയുടെ (5, 59 മിനിറ്റുകള്‍) ഇരട്ട ഗോളിലൂടെ ആധിപത്യം ഉറപ്പിച്ച ബാഴ്‌സയ്‌ക്ക് ഡിപ്പോര്‍ട്ടീവോയുടെ ലൂക്കാസ് (67), ഡീഗോ സലോമോ (76) എന്നിവരാണ് മറുപടി നല്‍കിയത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് റയലിന്റെ ജയത്തിലെ സവിശേഷത. 13, 32, 34 മിനിറ്റുകളില്‍ സിആര്‍7 മൂര്‍ച്ചകാട്ടി.
ജാവിയര്‍ ഹെര്‍ണാണ്ടസ് (47), ജെയിംസ് റോഡ്രിഗസ് (51), ജെസെ (71), മാര്‍സെലോ (90) തുടങ്ങിയവരും റയലിന്റെ സ്‌കോര്‍ ഷീറ്റിലെത്തി.
മെസിയെ (43 ഗോള്‍) പിന്തള്ളി ലീഗിലെ ടോപ് സ്‌കോറര്‍ പദവി സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ (48) സീസണിലെ ഗോളുകളുടെ എണ്ണം 61 ആയും ഉയര്‍ത്തി.
















