Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമ്മിലടിയുടെ നൂറുനാളുകള്‍; കെജ്രിവാള്‍ സര്‍ക്കാര്‍ നൂറുദിനം തികച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 08:42 pm IST
in India

ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിനോടും ലഫ്.ഗവര്‍ണ്ണറോടും വഴക്കിട്ടും ആപ് നേതൃത്വം തമ്മിലടിച്ചും അരവിന്ദ് കേജ്‌രിവാള്‍ നയിക്കുന്ന ദല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നൂറുദിനം തികച്ചു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടിയിലെ തമ്മിലടി സൃഷ്ടിച്ച അങ്കലാപ്പ് മറികടക്കാന്‍ 100 ദിനങ്ങള്‍ പിന്നിടുമ്പോഴുംകേജ്‌രിവാളിനും സംഘത്തിനും സാധിക്കുന്നില്ല.

പൂര്‍ണ്ണ സംസ്ഥാന പദവിയില്ലാത്ത ദല്‍ഹിയിലെ വഴിതെറ്റുന്ന ഭരണം നിയന്ത്രിക്കാന്‍ ലഫ്.ഗവര്‍ണ്ണര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രതിരോധിക്കാനാണ് കേജ്‌രിവാളിന്റെ നീക്കം. കൂടുതല്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളില്‍നിന്നും പിന്‍വലിഞ്ഞ് കേന്ദ്രസഹകരണത്തോടെ നല്ല ഭരണം കാഴ്ചവയ്‌ക്കുന്നതിന് പകരം വിവാദങ്ങളില്‍നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും ജനാധിപത്യ സംവിധാനങ്ങളെ അവമതിക്കുന്നതിനുമാണ് കേജ്‌രിവാള്‍ ശ്രമിക്കുന്നത്.

അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച വലിയ പ്രഖ്യാപനങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നിരന്തരം പ്രതികരണങ്ങള്‍ തുടരുന്ന കേജ്‌രിവാളും സംഘവും രാജ്യതലസ്ഥാനത്ത് കാഴ്ചവയ്‌ക്കുന്നത് അരാജകത്വത്തിന്റെ പുതിയ രീതിയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലടക്കം യാതൊന്നും ചെയ്യാന്‍ കേജ്‌രിവാളിനും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല.

ദല്‍ഹിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം ഇല്ലായ്‌മ ചെയ്യുന്നതിനായി നിര്‍ദ്ദേശം പുറത്തിറക്കിയതല്ലാതെ അതു നിയന്ത്രിക്കുന്നതിനാവശ്യമായ യാതൊരു നടപടികളും എഎപി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

സര്‍ക്കാര്‍ സ്‌കൂളുകളിലെ നിലവാരം ഉയര്‍ത്തുന്നതിനോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനുസരിച്ച് പുതിയ സ്‌കൂളുകളും കോളേജുകളും തുടങ്ങുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നതിനോ ഉപമുഖ്യമന്ത്രി കൂടിയായ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ശ്രമിച്ചിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനോ അധ്യാപക അവകാശ സംരക്ഷണ നിയമം നടപ്പാക്കുന്നതിനോ സിസോദിയക്ക് സാധിച്ചിട്ടില്ല.

പാരിസ്ഥിതിക രംഗത്ത് സ്വച്ഛ് ഭാരത് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഇത്തരം ശുചീകരണ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യതലസ്ഥാനത്തെ വീഥികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നതിനോ യമുനാ ശുചീകരണത്തിനോ ആവശ്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടങ്ങിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പൊതു ഗതാഗതസംവിധാനം കാര്യക്ഷമമാക്കി ഡീസല്‍ മലിനീകരണത്തോത് കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങളും ശുദ്ധമായ കുടിവെള്ള പ്ലാന്റുകള്‍ ആരംഭിക്കാനുള്ള പദ്ധതികളും എങ്ങുമെത്തിയിട്ടില്ല.

ആരോഗ്യരംഗത്ത് അത്യന്താധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന ആരോഗ്യമന്ത്രി സത്യന്ദര്‍ ജയിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ല. പുകയില നിരുത്സാഹപ്പെടുത്തുന്ന പദ്ധതികള്‍ പലതും പത്രപരസ്യങ്ങളിലൊതുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏക ട്രോമ കെയര്‍ കേന്ദ്രമായ ശുശ്രുതയുടെ പ്രവര്‍ത്തനം ആകെ താറുമാറായ നിലയിലുമാണ്.

അധികാരത്തിലേറി പത്തുദിവസങ്ങള്‍ക്കകം വൈദ്യുത നിരക്ക് 50 ശതമാനം വെട്ടിക്കുറച്ച എഎപി സര്‍ക്കാര്‍ ഇതുവഴി വരുന്ന 1500 കോടി രൂപയുടെ അധിക സബ്‌സിഡി ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ്. പുതിയ കല്‍ക്കരി ഖനി കരാറാക്കി വൈദ്യുതക്ഷാമം പരിഹരിക്കാമെന്ന പുതിയ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

ഇ-റിക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും ഫെബ്രുവരിയില്‍ പുതിയ പദ്ധതി ആരംഭിച്ചെങ്കിലും പദ്ധതി മുന്നോട്ടുപോയിട്ടില്ല. ഇതുവരെ 19 ഇ-റിക്ഷകള്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ലഭിച്ചിരിക്കുന്നത്. ജൂണ്‍ 15ആണ് അവസാന തീയതി. 30,000 ഇ-റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് ലൈസന്‍സ് ഇതുവരെ നല്‍കിയിരിക്കുന്നതും. എന്നാല്‍ നഗരത്തിലെ ഇടവഴികളിലൂടെ അനുമതിയില്ലാതെ സഞ്ചരിക്കുന്ന ഇ-റിക്ഷകള്‍ ആയിരക്കണക്കിനാണ്.

പുതിയ ബസ്സുകള്‍ വാങ്ങാനുള്ള ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനവും മുന്നോട്ടുപോയിട്ടില്ല. ലോഫ്‌ളോര്‍ ബസ്സുകള്‍ക്ക് പകരം ചെറിയ ബസ്സുകള്‍ ഓടിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് പുതിയ ബസ്സുകള്‍ നിരത്തിലിറങ്ങുന്നത് വൈകാന്‍ കാരണം. ബസ്സുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവും പ്രാവര്‍ത്തികമായിട്ടില്ല.

ദ്വാരകയിലെ ജലശുചീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ സജ്ജമാകുന്നതോടെ ജലവിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതും ഓടശുചീകരണവും താറുമാറായി തുടരുകയാണ്.

അഴിമതി തടയാന്‍ 1031 എന്ന ഫോണ്‍ നമ്പര്‍ നല്‍കിയതുള്‍പ്പെടെയുള്ള ഭരണനേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ ഇന്ന് കേജ്‌രിവാളും മന്ത്രിസഭാംഗങ്ങളും യോഗംചേരും. ദല്‍ഹിയെ അഴിമതിരഹിത സംസ്ഥാനമായി മാറ്റിയെന്ന പ്രഖ്യാപനവും കേജ്‌രിവാള്‍ സമ്മേളനത്തില്‍ നടത്തിയേക്കും.

്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.