Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയം സംരക്ഷിക്കാന്‍ ജനകീയക്കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:38 pm IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കരത്തമ്പുരാന്‍ കഥകളി മ്യൂസിയം സംരക്ഷിക്കാന്‍ ബിജെപി ജനകീയ കൂട്ടായ്‌മ നടത്തും. ഇന്നലെ നടന്ന മണ്ഡലം കമ്മറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മ്യൂസിയം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ഗുഢാലോചനയുണ്ട്. ഇതിന് സംരക്ഷണം ആവശ്യപ്പെട്ടും ദേവസ്വം ബോര്‍ഡ് ഒഴിപ്പിക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടും സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ച് ജനകീയകൂട്ടായ്‌മ നടത്തും.

ഒഴിപ്പിക്കല്‍ നാടകത്തിന് പിന്നിലുള്ള ദൂരൂഹത നീക്കണമെന്നാവശ്യപ്പെട്ടും തമ്പുരാന്റെ സ്മാരകം സ്വന്തം കൊട്ടാരത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും ദേവസ്വം മന്ത്രി, കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും യോഗം തീരുമാനിച്ചു.

മുന്‍പും ഇത് മണ്ണടിയിലേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനസമതി അംഗം അഡ്വ. സത്യരാജ്, കെ.ആര്‍. രാധാകൃഷ്ണന്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, ചാലൂക്കോണം അജിത്ത്, ഹരി മൈലംകുളം, സതീഷ്ബാബു, എം.എല്‍. ബിനു, ഹരിതേവന്നൂര്‍, ഭാസ്‌കരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

അതേസമയം വിവിധ കേന്ദ്രങ്ങളില്‍ നിന്നും സാംസ്‌കാരിക നായകന്മാരും മ്യൂസിയം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് എത്തി. എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ ഒഴിപ്പിക്കല്‍ നോട്ടീസിനെപ്പറ്റി അറിയില്ലന്ന നിലപാടിലേക്ക് ബോര്‍ഡ് മാറി. നോട്ടീസ് നല്‍കിയ അസിസ്റ്റന്റ് കമ്മീഷണറെ ബലിയാടാക്കി ഉത്തരവ് നല്‍കിയവര്‍ തടിതപ്പാന്‍ ശ്രമിക്കുകയാണ്. അതേ സമയം തമ്പുരാന്‍ മ്യൂസിയം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് കൊട്ടാരക്കരയുടേയും കഥകളിയുടേയും പെരുമ സംരക്ഷിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള മ്യൂസിയത്തെ ഉയര്‍ത്തിക്കാട്ടാന്‍ പുരാവസ്തുവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് ഇതിന് പിന്നില്‍.

സ്ഥാപനം ഇവിടേക്ക് മാറ്റി നാല് വര്‍ഷം പിന്നിട്ടപ്പോള്‍ മാത്രമാണ് കഥകളിശില്‍പ്പങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്. അതും മാധ്യമവാര്‍ത്തകള്‍ക്ക് ശേഷം. ദേവസ്വം ബോര്‍ഡും പുരാവസ്തു വകുപ്പും കെട്ടിടം നവീകരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാന സന്ദര്‍ശകമുറി മഴപെയ്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. അപൂര്‍വ പൈതൃക വസ്തുക്കളാണ് ഇത് മൂലം നശിക്കുന്നത്.

കെട്ടിടം സംരക്ഷിക്കാന്‍ പോലും തയ്യാറാകാത്ത ഇവരുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മഹാഗണപതിക്ഷേത്രത്തില്‍ എത്തുന്നവരെ ഉള്‍പ്പടെ ആയിരങ്ങളെ ആകര്‍ഷിക്കേണ്ട മ്യൂസിയത്തിന് ഇതുവരെ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നത് പുരാവസ്തു വകുപ്പ് കാണിക്കുന്ന അവഗണനയ്‌ക്ക് ഉദാഹരണമാണ്. തമ്പുരാന്റെ ജന്മഗൃഹം സംരക്ഷിച്ച് ഈ സ്ഥാപനത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് അടിയന്തരശ്രമം ഉണ്ടാകേണ്ടത്.

നവരസങ്ങളും കഥകളി വേഷങ്ങളും നൃത്തരൂപങ്ങളും, മുദ്രകളും, ശില്പങ്ങളും ഇപ്പോള്‍ തന്നെ മ്യൂസിയത്തിലുണ്ട്. വാദ്യോപകരണങ്ങളും കഥകളി ചരിത്ര സൂചികകളും പുരാതന നാണയങ്ങളും ഇപ്പോഴും ചാക്കുകെട്ടുകളിലാണ്.

പൈതൃക കലാപഠന കേന്ദ്രത്തിലെ പുരാതന വസ്തുക്കള്‍ക്കൊപ്പം ഇവകൂടി പ്രദര്‍ശിപ്പിക്കുകയും ദേവസ്വംബോര്‍ഡും പുരാവസ്തുവകുപ്പും സംയുക്തമായി കേന്ദ്രത്തിന്റെ നവീകരണം നടപ്പാക്കുകയും തമ്പുരാന്റ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ച് കഥകളിയുടെ ജന്മദേശത്തിന്റേയും ജനയിതാവിന്റേയും പെരുമ സംരക്ഷിക്കണമെന്നുമാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.