മുബൈ:ശിവസേനയുടെ പിടിവാശിമൂലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം തകരാനിടയാക്കിയതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു.
147സീറ്റുവരെ ശിവസേനയ്ക്ക് നല്കുവാന് തയ്യാറായിരുന്നു. പക്ഷേ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. ആ സാഹചര്യത്തിലാണ് സ്വന്തമായി മത്സരിക്കുവാന്‍ തീരുമാനിച്ചത്.
വോട്ടുകള്‍ വിഭജിച്ച് പോകുമെന്നതിനാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലായെന്ന് അറിയാമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യങ്ങള്‍ മാറുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചതിലൂടെ ബിജെപിയ്ക്ക് സ്വന്തം ശക്തി തിരിച്ചറിയുവാനായി. ഒരുമിച്ചായിരുന്നു മത്സരിച്ചിരുന്നെങ്കില്‍ അതൊരിക്കലും തിരിച്ചറിയുവാന്‍ ആകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
















