കൊളംബൊ: ദേശീയ ടീമില്‍ ഇടംനേടാനും സ്ഥാനം നിലനിര്‍ത്താനുംവേണ്ടി ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വനിതാ താരങ്ങളെ സെലക്ടര്‍മാരും ഒഫീഷ്യലുകളും നിര്‍ബന്ധിച്ചെന്ന വാര്‍ത്ത ലങ്കന്‍ ക്രിക്കറ്റിന് നാണക്കേടാവുന്നു.
ടീമിലെ ഒരു മുതിര്‍ന്ന താരമാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. ലങ്കന്‍ കായിക മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി നിമല്‍ ദിസനായകെയുടെ അധ്യക്ഷതയിലെ മൂന്നംഗ സമിതി കായിക മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ലങ്കന്‍ വനിതാ താരങ്ങളോട് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാന്‍ സെലക്ടര്‍മാരും ഒഫീഷ്യല്‍സും പ്രേരിപ്പിക്കുന്നെന്ന സൂചനകള്‍ നവംബറിലാണ് പുറത്തുവന്നത്. പേരു വെളിപ്പെടുത്താത്ത ഒരു താരത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. വനിതാ കളിക്കാര്‍ അവഹേളിക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.
















