Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്ധ്യാത്മ രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 08:08 pm IST
in Samskriti

രാമഃ പരമാത്മാ പ്രകൃതേരനാദി-

രാനന്ദ ഏകഃ പുരുഷോത്തമോ ഹി

(രാമന്‍ പ്രകൃതിയോട് ബന്ധമില്ലാത്തവനും, അനാദിയും, ആനന്ദസ്വരൂപനും, ഏകനും പുരുഷോത്തമനുമായ പരമാത്മാവാണ്)

സ്വമായയാ കൃത്സ്‌നമിദം ഹി സൃഷ്ട്വാ

നഭോവദന്തര്‍ ബഹിരാസ്ഥിതോ യഃ

സര്‍വ്വാന്തരസ്ഥോളപി നിഗൂഢ ആത്മാ

സ്വ മായയാ സൃഷ്ടിമിദം വിചഷ്‌ടേ

(അദ്ദേഹം സ്വന്തം മായകൊണ്ട് ഇക്കാണുന്നതെല്ലാം സൃഷ്ടിച്ച്, ആകാശംപോലെ ഉള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നു. എല്ലാറ്റിനും ഉള്ളിലിരിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കാണാന്‍ സാധിക്കാത്തവിധം അന്തഃകരണത്താല്‍ മറഞ്ഞിരുന്നുകൊണ്ട് തന്റെ മായയാല്‍ തന്നാല്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തെ കാണുന്നു. പരിചലിപ്പിക്കുന്നു.)

ജഗന്തി നിത്യം പരിതോ ഭ്രമന്തി

യത്സന്നിധൗ ചുംബകലോഹവദ്ധി

ഏതന്ന ജാനന്തി വിമൂഢചിത്താഃ

സ്വാവിദ്യയാ സംവൃതമാനസാ യേ

(കാന്തത്തിനടുത്തെത്തുമ്പോള്‍ ജഡമായ ഇരുമ്പിന് എപ്രകാരം ചലനമുണ്ടാകുന്നുവോ, അപ്രകാരം യാതൊരുവന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഈ വിശ്വം സദാ എല്ലായിടത്തേയ്‌ക്കും ഭ്രമണം ചെയ്യുന്നു. പരമാത്മാവായിരിക്കുന്ന രാമനെ അജ്ഞാനികളായ മൂഢന്മാര്‍ അറിയുന്നില്ല.)

സ്വാജ്ഞാനമപ്യാത്മനി ശുദ്ധബുദ്ധേ

സ്വാരോപയന്തീഹ നിരസ്തമായേ

സംസാരമേവാനുസരന്തി തേ വൈ

പുത്രാദിസക്താഃ പുരുകര്‍മ്മയുക്താഃ

(ആ അജ്ഞാനികള്‍ മായാതീതവും ശുദ്ധബുദ്ധവുമായ പരമാത്മാവിലും തന്റെ അജ്ഞാനത്തെ ആരോപിക്കുന്നു. അതായത് രാമന്‍ തങ്ങളെപ്പോലെ തന്നെ അജ്ഞാനിയെന്നു കരുതുന്നു. അവര്‍ സ്ത്രീപുത്രാദികളില്‍ ആസക്തരായി പാമരന്മാരായി നിസ്സാര കര്‍മ്മങ്ങളില്‍ വ്യാപരിച്ച് സംസാരചക്രത്തില്‍ കിടന്നുഴലുന്നു.)

ജാനന്തി നൈവം ഹൃദയയേ സ്ഥിതം വൈ

ചാമീകരം കണ്ഠഗതം യഥാജ്ഞാഃ

യഥാപ്രകാശോ ന തു വിദ്യതേ രവൗ

ജ്യോതിസ്വഭാവേ പരമേശ്വരേ തഥാ

വിശുദ്ധവിജ്ഞാനഘനേ രഘുത്തമേള

വിദ്യാ കഥം സ്യാത് പരതഃ പരാത്മനീ

( ആ അജ്ഞാനികള്‍ തങ്ങളുടെ കഴുത്തില്‍ കിടക്കുന്ന മാലയെ അറിയാത്തതുപോലെ തങ്ങളുടെ ഹൃദയത്തില്‍ തന്നെയിരിക്കുന്ന പരമാത്മായ രാമനെ അറിയുന്നില്ല. സൂര്യനില്‍ വാസ്തവത്തില്‍ അന്ധകാരമില്ല. അതുപോലെ പ്രകൃതിയില്‍ നിന്നതീതനും വിശുദ്ധവിജ്ഞാന ഘനനും ജ്യോതിസ്വരൂപനും പരമേശ്വരനും പരമാത്മാവുമായ രാമനിലും അവിദ്യ ഉള്‍ക്കൊള്ളുന്നില്ല.)

യഥാ ഹി ചാക്ഷണാ ഭ്രമതാം ഗൃഹാദികം

വിനഷ്ടദൃഷ്‌ടോര്‍ ഭ്രമതീവ ദൃശ്യതേ

തഥൈവ ദേഹേന്ദ്രിയകര്‍ത്തുരാത്മനഃ

കൃതം പരേ ളധ്യസ്യ ജനോ വിമൂഹ്യതി

(വട്ടം കറങ്ങുന്ന മനുഷ്യന് തന്റെ ചുറ്റുമുള്ള ഗൃഹങ്ങളും വൃക്ഷാദികളുമെല്ലാം കറങ്ങുന്നതായിതോന്നുന്നു. അതുപോലെ മനുഷ്യര്‍ തങ്ങളുടെ ദേഹം. ഇന്ദ്രിയ രൂപങ്ങളായ കര്‍ത്താക്കള്‍ ഇവയൊക്കെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആത്മാവു ചെയ്യുന്നതായി ആരോപിച്ച് മോഹിതരായിത്തീരുന്നു.

നാഹോ ന രാത്രിഃ സവിതുര്‍യഥാ ഭവേത്

പ്രാകാശരൂപാവൃഭിചാരതഃ ക്വചിത്

ജ്ഞാനം തഥാജ്ഞാനമിദം ദ്വയം ഹരൗ

രാമേ കഥം സ്ഥാസ്യതി ശുദ്ധചിദ്ഘനേ

(രാത്രിയിലും പകലിലും സൂര്യനില്‍ യാതൊരു ഭാവഭേദവുമുണ്ടാകുന്നില്ല. അത് എപ്പോഴും പ്രകാശമാനമായി വര്‍ത്തിക്കുന്നു. അതുപോലെ ശുദ്ധചേതനഘനനായ ഭഗവാന്‍ രാമനില്‍ എങ്ങനെ ജ്ഞാനവും അജ്ഞാനവും നിലകൊള്ളാനാണ്)

തസ്മാത് പരാനന്ദമയേ രഘുത്തമേ

വിജ്ഞാന രൂപേഹി ന വിദ്യതേ തമഃ

അജ്ഞാനസാക്ഷിണ്യ രവിന്ദലോചനേ

മായാശ്രയത്വാന്ന ഹി മോഹകാരണം

(അതിനാല്‍ പരമാനന്ദസ്വരൂപനും വിജ്ഞാനസര്‍വ്വസ്വവും അജ്ഞാനസാക്ഷിയും കമലലോചനനുമായ ഭഗവാന്‍ രാമനില്‍ അജ്ഞാനം അശേഷമില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം മായയ്‌ക്ക് അധിഷ്ഠാനമാണ്. അതിനാല്‍ രാമനെ മോഹാധീനനാക്കാനും സാധ്യമല്ല.)

ഈ രഹസ്യം എഴുത്തച്ഛന്‍ രണ്ടുനാലു വരികളില്‍ പറഞ്ഞുവച്ചു. ആരണ്യകാണ്ഡത്തില്‍ സീതയെ രാവണന്‍ കൊണ്ടുപോയപ്പോള്‍

ദുഃഖഭാവവും കൈാക്കാണ്ടെത്രയും വിലപിച്ചാന്‍

നിഷ്‌ക്കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍

മായാമാനുഷഭാവേന ദുഃഖിച്ചീടിനാന്‍

കാര്യമാനുഷ്യന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്

എന്നാണു വര്‍ണ്ണിക്കുന്നത്. സച്ചിദാനന്ദസ്വരൂപനായ രാമന്‍ അജ്ഞാനികളെ തെറ്റിദ്ധരിപ്പിക്കാന്‍ ദുഃഖം അഭിനയിച്ചുകാണിക്കുകയായിരുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.