Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഴിഞ്ഞം പദ്ധതിക്ക് തുരങ്കംവയ്‌ക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 09:57 pm IST
in Vicharam

വിഴിഞ്ഞം തുറമുഖ പദ്ധതിയ്‌ക്ക് തുരങ്കം വയ്‌ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ലീഗുമായി രഹസ്യധാരണയിലെന്ന മാധ്യമവാര്‍ത്ത ആശങ്കാജനകമാണ്. ഇത് യഥാര്‍ത്ഥത്തില്‍ ദുബായ് പോര്‍ട്ടിനെ സഹായിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും ദുബായ് പോര്‍ട്ടിന്റെ നിയന്ത്രണത്തിലാണ്. വിഴിഞ്ഞം വികസിച്ചാല്‍ വല്ലാര്‍പാടത്ത് കപ്പലുകള്‍ എത്തുന്നത് കുറയുമെന്ന ഭീതിയിലാണ് ദുബായ് പോര്‍ട്ട് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്‌ക്കുന്നത്.

സഹസ്രകോടികള്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന വിഴിഞ്ഞം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് ഭാരതത്തിലെ ആദ്യത്തെ മദര്‍ പോര്‍ട്ടായി മാറും. ഇതിന്റെ പൂര്‍ണ കപ്പാസിറ്റി 6.5 ദശലക്ഷം ടിഇയു ആണ്. സിങ്കപ്പൂരിനെക്കാളും വളരെ കൂടുതലാണിത്. വിഴിഞ്ഞം പദ്ധതി കടല്‍ക്കരയില്‍നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലമുള്ളതാണ്. പേര്‍ഷ്യന്‍ ഗള്‍ഫ്-മലബാര്‍ ഷിപ്പിംഗ് ലെയിന്‍ ആണ് ലോകത്തിലെ മൂന്നുഭാഗം ഷിപ്പിംഗ് ട്രാഫിക് നിയന്ത്രിക്കുന്നത്. വിഴിഞ്ഞം ഭാരതത്തിലെ ഏറ്റവും വലിയ തുറമുഖമായി സൂപ്പര്‍ കണ്ടെയ്‌നര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ സാധ്യത കൈവരിക്കുന്നത് കേരളത്തിന് വളരെ ഗുണകരമാണ്. പക്ഷെ കേരളസര്‍ക്കാര്‍ ദുബായ് പോര്‍ട്ടിനെ സംരക്ഷിക്കാനാണ്, സ്വന്തം സംസ്ഥാനത്തിന്റെ ലാഭമല്ല നോക്കുന്നത്. അഴിമതിയില്‍ ആറാടിയ സര്‍ക്കാരിന് ഇതില്‍നിന്നും കൊള്ളലാഭം ഉണ്ടാക്കാന്‍ പഴുതുണ്ടോ എന്നാകും അന്വേഷണം. മുപ്പത് വര്‍ഷത്തേക്കാണ് വല്ലാര്‍പാടം കരാര്‍.

ആറു കിലോമീറ്റര്‍ നീളമുള്ള തടാകവും 400 ഏക്കര്‍ കണ്ടെയ്‌നര്‍ യാര്‍ഡും ബങ്കറിംഗ് സൗകര്യങ്ങളും റോഡ്-റെയില്‍ കണക്ഷനുമുണ്ട് എന്നതാണ് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍. വിഴിഞ്ഞം തുറുമുഖത്തിനുള്ള ഏക ടെണ്ടറുകാരന്‍ അദാനി ഗ്രൂപ്പാണ്. വിഴിഞ്ഞത്തിന്റെ വികസനമോ സംസ്ഥാനത്തിന്റെ ലാഭമോ അല്ല, ദുബായ് പോര്‍ട്ട് നല്‍കുന്ന കോഴയാണ് കേരളത്തിലെ ഭരണാധികാരികള്‍ക്ക് പ്രധാനം. അദാനി വിഴിഞ്ഞത്ത് പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെയാണ് ചിലര്‍ കളികള്‍ തുടങ്ങിയിരിക്കുന്നത്.

അദാനിയെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് ഇരട്ടത്താപ്പാണ്. ഇതും പരോക്ഷമായി ദുബായ് പോര്‍ട്ടിനെ സഹായിക്കാനുള്ളതാണ്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായാല്‍ തൊഴില്‍ സാധ്യതയും വര്‍ധിക്കും. വിഴിഞ്ഞം തുറമുഖത്തിലൂടെ 18000 ടിഇയു ചരക്കുനീക്കം നടത്താനാവും. പദ്ധതിയുടെ ആകെ ചെലവ് 3930 കോടി രൂപയാണ്. കബോട്ടാഷ് നിയമപ്രകാരം ഇന്ത്യന്‍ കപ്പലുകള്‍ക്കു മാത്രമേ ഇവിടെ അടുക്കാനാകൂ. പക്ഷെ ഡി.പി.വേള്‍ഡിനുവേണ്ടി കബോട്ടാഷ് നിയമം മയപ്പെടുത്തിയിരുന്നു. വിഴിഞ്ഞത്തിനെതിരെ വരുന്ന മറ്റൊരു ആരോപണം അത് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്നും സോമതീരവും ആയുര്‍ബേയും പോലെയുള്ള 40 ഓളം റിസോര്‍ട്ടുകളെ ദോഷകരമായി ബാധിക്കുമെന്നുമാണ്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വാദമുയരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് ഈ വാദഗതികള്‍.

വല്ലാര്‍പാടം കപ്പല്‍ചാലിന്റെ ആഴം നിലനിര്‍ത്താനുള്ള ഡ്രഡ്ജിംഗ് നിര്‍വഹിക്കുന്ന പോര്‍ട്ട് ട്രസ്റ്റിന് പ്രതിവര്‍ഷം 150-170 കോടി രൂപ ഇതിനായി ചെലവഴിക്കേണ്ടിവരുന്നു. പൊതുഖജനാവില്‍നിന്നും കോടികള്‍ ചെലവഴിച്ച് ദുബായ് പോര്‍ട്ടിന് ലാഭമുണ്ടാക്കാനുള്ള കേന്ദ്രമായി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മാറ്റുന്നതിന്റെ പിന്നില്‍ എന്ത് രഹസ്യധാരണയാണുള്ളതെന്ന് പൊതുജനത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം വല്ലാര്‍പാടം ടെര്‍മിനലിനെയും കൊച്ചി തുറമുഖത്തേയും സംരക്ഷിക്കാന്‍ ദുബായ് പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കാനുള്ള സാധ്യതകള്‍ തേടിയിരുന്നു. പക്ഷേ സംസ്ഥാന കോണ്‍ഗ്രസ്-ലീഗ് നേതൃത്വമാണ് അതിനെ എതിര്‍ത്തതും. ഇപ്പോള്‍ പിണറായി വിജയനും വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്ത് രംഗപ്രവേശം ചെയ്തതും ദുബായ് പോര്‍ട്ടിനെ സഹായിക്കാനാണെന്ന ആരോപണമുണ്ട്.

വിഴിഞ്ഞം വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് ലീഗും സമവായത്തിനാണ് നീക്കം നടത്തുന്നത്. കോണ്‍ഗ്രസും ലീഗും സിപിഎമ്മും ദുബായ് പോര്‍ട്ടിനെ സഹായിക്കാന്‍ രംഗപ്രവേശം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖം സ്വപ്‌നപദ്ധതിയായി അവശേഷിക്കാതെ നോക്കേണ്ടതാണ്. ഇടതു-വലതു ഭേദമില്ലാതെ പാര്‍ട്ടികള്‍ അധികാരത്തിലേറുന്നത് രാജ്യം നന്നാക്കാനല്ല, സ്വന്തം കീശവീര്‍പ്പിക്കാനാണെന്നത് കേരളത്തിന്റെ ദൗര്‍ഭാഗ്യമാണ്. സാക്ഷര മലയാളി ഈ ചൂഷണത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നതെന്തുകൊണ്ട് എന്ന് വ്യക്തമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.