മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം നിരവധി താരങ്ങള്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മുംബൈയിലെ ഫിലിം സിറ്റിയില്‍ വെടിവയ്പ്പ്. ബൈക്കിലെത്തിയ രണ്ടുപേര്‍ സെക്യൂരിറ്റി ഗാര്‍ഡിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വയറിനും കൈക്കും പരുക്കേറ്റ ഇയാളെ ലൈഫ്ലൈന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ട്വിറ്ററിലൂടെ അമിതാഭ് ബച്ചനാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
സംഭവത്തിനു ശേഷം അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബൈക്കിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചുവെന്നാണ് അമിതാഭ് ട്വീറ്റ് ചെയ്തതെങ്കിലും, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
















