റിയാദ് : സൗദിയില്‍ ഷിയാ പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം. നിരവധി പേര്‍ മരിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടെയാണ് ആക്രമണമുണ്ടായത്. കിഴക്കന്‍ സൗദിയിലെ ഇമാം അലി പള്ളിയിലാണ് ആക്രമണമുണ്ടായത്.
ആക്രമണ സമയത്ത് 150 പേര്‍ പള്ളിയിലുണ്ടായിരുന്നതായാണ് വിവരം. 30 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണ വാര്‍ത്ത സൗദി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















