Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കണ്ണില്‍ചോരയില്ലാത്ത മനുഷ്യക്കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 12:55 am IST
inVicharam

ഘര്‍വാപസിക്കെതിരെ അനാവശ്യമായ വിമര്‍ശനം ഉയരുമ്പോഴും ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കേരളത്തിലെ യത്തിംഖാനകൡലേക്ക് കൊണ്ടുവന്നു മതപരിവര്‍ത്തനം ചെയ്ത് അടിമവേലയ്‌ക്കും വേശ്യാവൃത്തിയ്‌ക്കും മറ്റും ഉപയോഗിക്കുന്നതിനെതിരെ എന്തുകൊണ്ടാണ് ഈ നിശ്ശബ്ദത? ഇപ്പോള്‍ യാതൊരു രേഖകളുമില്ലാതെ നെട്ടൂരിലെ അനാഥാലയത്തിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കടത്തിക്കൊണ്ടുവന്നിരിക്കുന്നത് 29 കുട്ടികളെയാണ്.

കുട്ടികളെ കൊണ്ടുവരുമ്പോള്‍ അതത് ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരിക്കണം എന്ന നിയമം ലംഘിച്ചാണ് കുട്ടികളെ കടത്തല്‍ നടക്കുന്നത്. ഇതാദ്യമായല്ല ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ യത്തീം ഖാനകളിലേക്ക് കുട്ടികളെ എത്തിക്കുന്നത്. 2014 മേയ് 25 ന് മുക്കം അനാഥാലയത്തിനുവേണ്ടി കുട്ടികളെ കടത്തിയതിനു എട്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് അന്ന് കൊണ്ടുവന്നത്. അവരില്‍ 156 പേരെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തിരിച്ചയക്കുകയുണ്ടായി.

കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന കുട്ടികള്‍ പിന്നീട് ഗള്‍ഫില്‍ വില്‍ക്കപ്പെടുന്നതായാണ് അറിയുന്നത്. കേരളത്തില്‍ 1000 ലധികം അനാഥാലയങ്ങളുണ്ട്. 2014 ല്‍ ഷക്കീല്‍ അഹമ്മദ് എന്നയാള്‍ കുട്ടിക്കടത്തിന് പിടിയിലായിരുന്നു. അയാള്‍ കടത്തിക്കൊണ്ടുവന്നത് 500 കുട്ടികളെയായിരുന്നു. അനാഥാലയത്തില്‍ ഇവര്‍ക്ക് ലൈംഗികപീഡനമുള്‍പ്പെടെ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോള്‍ അവര്‍ ഒളിച്ചോടി തെരുവില്‍ അഭയം പ്രാപിക്കുന്ന അവസ്ഥയുമുണ്ട്. അനാഥാലയങ്ങള്‍ക്ക് ചില ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും ഭാരിച്ച സംഭാവനകള്‍ ലഭിക്കുന്നുണ്ട്.

2014 ല്‍ അനധികൃതമായി 589 കുട്ടികളെ കോഴിക്കോട്ടുനിന്നും തൃശൂരില്‍നിന്നും രക്ഷപ്പെടുത്തുകയുണ്ടായി. അവരില്‍ 466 പേര്‍ ബീഹാറികളായിരുന്നു. 123 പേര്‍ പശ്ചിമബംഗാളില്‍നിന്നുള്ളവരും. ഒരു കുട്ടിയ്‌ക്ക് 500 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ എന്ന നിരക്കിലാണ് അവരെ ഗള്‍ഫില്‍ വില്‍ക്കുന്നത്. ഗള്‍ഫില്‍ പെണ്‍കുട്ടികള്‍ക്ക് വേശ്യാവൃത്തിയും ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ വീട്ടുവേലക്കാരികളാവുന്നു. യുഎന്‍ സര്‍വേ പ്രകാരം ലോകത്ത് 7,00,000 മുതല്‍ നാലു ദശലക്ഷം കുട്ടികള്‍ വരെ കുട്ടിക്കടത്തില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം ബാലവേലയ്‌ക്കും ബാലവേശ്യാവൃത്തിയ്‌ക്കുമാണ്. ഭാരതത്തില്‍ ബീഹാറിലെ ദരിദ്രപശ്ചാത്തലത്തിലുള്ള കുട്ടികളാണ് ചൂഷണത്തിന് ഏറ്റവും കൂടുതല്‍ ഇരകളാവുന്നത്.

കേരളത്തില്‍ ഇത്രയധികം അനാഥാലയങ്ങള്‍ ഉണ്ടായിട്ടും അവിടുത്തെ കുട്ടികള്‍ സുരക്ഷിതരോ സന്തുഷ്ടരോ അല്ല. അഗതിമന്ദിര നടത്തിപ്പിലുള്ള അനാസ്ഥയെയും ചൂഷണത്തെയുംപറ്റി സര്‍ക്കാരോ സാമൂഹ്യക്ഷേമ വകുപ്പോ അന്വേഷണം നടത്താന്‍ പോലും തയ്യാറാകാത്തതാണ് കുട്ടിക്കടത്തുകളും ബാല വേല-ബാല വേശ്യാവൃത്തികളും അവസാനിക്കാത്തതിന് കാരണം. കുട്ടികള്‍ ഭാവിപൗരന്മാരാണെന്നോ അവര്‍ സാമൂഹ്യമൂലധനമാണെന്നോ ഉള്ള തിരിച്ചറിവുപോലും അധികാരികള്‍ക്കില്ല.

കേരളത്തിലെ അനാഥമന്ദിരങ്ങള്‍ അധികവും മുസ്ലിം സമുദായത്തിന്റേതാണ്. മുസ്ലിംലീഗിനെ മുന്നണിയില്‍നിര്‍ത്താന്‍ വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ എന്തുവിട്ടുവീഴ്ചയ്‌ക്കും തയ്യാറാണ്. ഇതിന്റെ ആനുകൂല്യം യത്തീംഖാന നടത്തിപ്പുകാരും അനുഭവിക്കുന്നുണ്ട്. കേരളത്തിലേക്ക് കൊണ്ടുവരുന്ന കുട്ടികളില്‍ പലരേയും മതപരിവര്‍ത്തനം ചെയ്യുന്നു എന്ന സത്യം മൂടിവയ്‌ക്കപ്പെടുകയാണ്. മുസ്ലിം ജനസംഖ്യ ഉയര്‍ത്താന്‍ ലൗജിഹാദ് വഴിയും പെണ്‍കുട്ടികളെ ‘കല്യാണം കഴിച്ച്’ യത്തീംഖാനകളിലെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിനുപിന്നിലും വ്യക്തമായ ദുരുദ്ദേശ്യമുണ്ട്. കാന്തപുരം എ.പി.അബുബേക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന മതവിഭാഗത്തിന്റെ കീഴിലുള്ളതാണ് നെട്ടൂരിലെ യത്തീംഖാന. കാന്തപുരമാണ് അതിന്റെ പ്രസിഡന്റ്. റെയില്‍വേ പോലീസിന്റേയും പോലീസിന്റേയും ജാഗ്രതയാണ് 29 കുട്ടികളെ രക്ഷിക്കാന്‍ സഹായകമായത്. നെട്ടൂരിലെ യത്തീംഖാനയിലേക്കാണ് ഇവരെ കൊണ്ടുവന്നത്.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എങ്ങുമെത്താതെ കുട്ടിക്കടത്ത് കേരളത്തിലേയ്‌ക്ക് തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതത്തിന്റെ പേരില്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ കുട്ടികളെ കടത്തുന്നതിന് പച്ചക്കൊടി കാട്ടുകയാണെന്ന ആരോപണവും ശക്തമാണ്. നിതാന്തമായി തുടരുന്ന ഈ കുട്ടിക്കടത്ത് റാക്കറ്റ് തടയാന്‍ സര്‍ക്കാരിനൊപ്പം ഹിന്ദു ഹെല്‍പ്പ് ലൈനും മറ്റും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.