പാട്ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ‘ആജ് തക്ക്’ സംഘടിപ്പിച്ച പ്രത്യേക രാഷ്ട്രീയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി നിതീഷ് കുമാറിനെ രവി ശങ്കര്‍ വിമര്‍ശിക്കുകയും ചെയ്തു. മഞ്ജിയെ ബൊമ്മയെ പോലെയാണ് നിതീഷ് കുമാര്‍ പരിഗണിച്ചതെന്നാണ് രവി ശങ്കറിന്റെ വിമര്‍ശനം. എന്നാല്‍ മഞ്ജിയുടെ ബിജെപി പ്രവേശനം
സംബന്ധിച്ച തീരുമാനമെടുക്കുക പിന്നീടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ആര്‍ജെഡി മുന്‍ നേതാവ് പപ്പു യാദവ് ബിജെപിയില്‍ ചേര്വന്നേക്കുമെന്ന വാര്‍ത്ത ചരവിശഹ്കര് നിഷേധിച്ചു.
മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവിനെ എടുത്തു കാട്ടിയ രവി ശങ്കര്‍ സുതാര്യമായ രീതിയില്‍ സ്പെക്ട്രം വിനിയോഗിച്ചു എന്നതാണ് സര്‍ക്കാരിന്റെ മികച്ച നേട്ടമെന്നും വ്യക്തമാക്കി.
















