Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 44

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 11:27 pm IST
inSamskriti

ഇതിനുശേഷം വസിഷ്ഠമഹര്‍ഷി ഹിമവല്‍ പാര്‍ശ്വത്തില്‍ കൈലാസത്തിന്റെ താഴ്‌വരയില്‍ ഹേമജഡന്മാരെന്ന് പ്രസിദ്ധരായ കിരാതന്മാരുടെ രാജാവായ സുരഘുവിന്റെ കഥ പറയാന്‍ തുടങ്ങി. ദേവയോദ്ധാക്കളെപ്പോലും തോല്പിച്ചിട്ടുള്ള ബലശാലിയായ രഘു രക്ഷാശിക്ഷകള്‍ വിധിപ്രകാരം നടത്തി പ്രജാപാലനം നിര്‍വഹിച്ചുവരവേ സുഖദുഃഖങ്ങളെക്കുറിച്ച് ചിന്തിച്ച് വ്യാകുലനായി.

പ്രജകളെ കഠിനമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ താന്‍ ശാസ്ത്രവിധിക്കനുസരിച്ചുള്ള ശിക്ഷാധര്‍മ്മം മാത്രമാണ് നടത്തുന്നതെന്ന സമാധാനവും മനസ്സിലെത്തും. ഇങ്ങിനെ അസ്വസ്ഥ ചിത്തനായി ഇരിക്കുന്ന സമയത്താണ് ഒരു ദിവസം മാണ്ഡവ്യമഹര്‍ഷി രാജധാനിയില്‍ എത്തിയത്. മഹര്‍ഷിയെ യഥോചിതം സ്വാഗതം ചെയ്ത് ആചാരോപചാരങ്ങള്‍ കൊണ്ട് സന്തുഷ്ടനാക്കിയശേഷം താന്‍ നടത്തുന്ന ശിക്ഷാരക്ഷാനടപടികളുടെ ന്യായാന്യായങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലനാകുന്ന തന്റെ മനസ്സിന്റെ ചിന്താബന്ധം അകറ്റിത്തന്ന് തന്നെ അനുഗ്രഹിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു.

അതിന്നു മറുപടിയായി മാണ്ഡവ്യമഹര്‍ഷി സ്വപ്രയത്‌നംകൊണ്ടും ബുദ്ധികൗശലംകൊണ്ടും മനസ്സിന്റെ ചാപല്യങ്ങളെ സ്വയം അകറ്റാമെന്ന് അരുളിച്ചെയ്തു. ഞാനാര്, എങ്ങിനെയുണ്ടായി. ജനനമരണങ്ങള്‍ക്ക് കാരണമെന്ത്? എന്നിങ്ങനെ സ്വയം വിചാരണ ചെയ്ത് മനസ്സിലെ മാലിന്യങ്ങള്‍ തീര്‍ക്കാവുന്നതാണ്. മനസ്സ് ശമത്തെ പ്രാപിക്കുമ്പോള്‍ മനസ്സിന്റെ സത്ത നശിക്കാതെത്തന്നെ ജീവന്മുക്ത വ്യവഹാരക്ഷമത കൈവരുന്നു. സര്‍വവും ത്യജിക്കുന്നതുവരെ ആത്മലാഭം കൈവരുകയില്ല.

സാധാരണ വസ്തുക്കള്‍ തന്നെ സ്വാധീനപ്പെടണമെങ്കില്‍ നാം മറ്റുചിലത് ഉപേക്ഷിച്ചേ പറ്റൂ. അങ്ങിനെ ഉപേക്ഷിച്ചാല്‍ ബാക്കിയാകുന്നത് ആത്മാവാണ്. അതിനാല്‍ സകല കാര്യകാരണ പരമ്പരകളും പ്രാപഞ്ചികവസ്തുക്കളും കുത്തിനിറച്ച് വീര്‍ത്തിരിക്കുന്ന മനസ്സിനെ ഉപേക്ഷിച്ച് ദേഹവാസന നശിപ്പിച്ചാല്‍ ശേഷിക്കുന്ന ശുഭവസ്തു എന്താണോ അതായിത്തന്നെ വര്‍ത്തിക്കുക എന്നുപറഞ്ഞ് മാണ്ഡവ്യന്‍ തിരോധാനം ചെയ്തു.

മാണ്ഡവ്യ മഹര്‍ഷി വിടപറഞ്ഞ ശേഷം ഒരു വിജന സ്ഥലത്തിരുന്ന് സുരഘു ചിന്തിക്കാന്‍ തുടങ്ങി. ഞാനാര്? കൈകാലുകളോടുകൂടിയ ശരീരമാണോ? ദേഹം, രക്തം, മാംസം, അസ്ഥി മുതലായവയുടെ സംയുക്തവും അചേതനവുമാണ്. സത്യത്തില്‍ കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ എനിക്കില്ല. അതിനാല്‍ ഞാന്‍ ദേഹമല്ല. കര്‍മ്മേന്ദ്രിയങ്ങളോട് സംബന്ധമില്ലാത്തതിനാല്‍ കര്‍മ്മേന്ദ്രിയങ്ങളും ഞാനല്ല. അസത് രൂപങ്ങളും ജഡവുമായിട്ടുള്ള ബുദ്ധീന്ദ്രിയവുമല്ല. ഈ വിധത്തില്‍ ശരീരമേ ഞാനല്ല. പിന്നെ ആരാണു ഞാന്‍? ഞാന്‍ ശുദ്ധചിത്തനാണ്. ശുദ്ധസാക്ഷിയായ ആത്മാവാണ്. ചിത്തല്ലാതെ ശാശ്വതമായ മറ്റൊന്നില്ല.

അതുകൊണ്ട് ഇനി ഞാന്‍ വാസനകളും, ആശകളും വിഷയഭാവനയും നശിപ്പിച്ച് സ്ഥിരമായ സുഷുപ്തിയിലമര്‍ന്ന് ശമത്തോടുകൂടി സ്വരൂപ സ്ഥിതിയില്‍ വര്‍ത്തിക്കാന്‍ പോകുന്നു. ഇപ്രകാരം തീരുമാനിച്ച് സുരഘു വിവേകാഭ്യാസത്താല്‍ അത്യുല്‍കൃഷ്ട പദത്തെ പ്രാപിച്ചു സമദര്‍ശിയായി വസിച്ചു. ഈ അവസരത്തിലാണ് സുരഘുവും പ്രബുദ്ധനായ പര്‍ണാഭനെന്ന രാജര്‍ഷിയും തമ്മില്‍ ഒരു സംവാദം നടന്നത്.

പരിഘന്‍ എന്ന പേരായ പ്രബലനായ ഒരു രാജാവ് പാഴ്‌സിരാജ്യം ഭരിച്ചിരുന്നു. കിരാതരാജനായ സുരഘുവും പരിഘനും ചങ്ങാതിമാരായിരുന്നു. ഒരിക്കല്‍ പരിഘരാജ്യത്ത് ക്ഷാമംമൂലം അസംഖ്യം പേര്‍ മരിക്കാനിടയായി. ഈ ദു:സ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയാത്തമൂലം പരിഘന്‍ രാജ്യമുപേക്ഷിച്ച് വനത്തില്‍ വന്ന് തപോവൃത്തിയില്‍ മുഴുകി. ശുഷ്‌കപര്‍ണ്ണങ്ങള്‍ മാത്രം ഭക്ഷിച്ച് തപസ്സനുഷ്ഠിച്ചതുകൊണ്ട് അദ്ദേഹത്തിന് പര്‍ണ്ണാഭന്‍ എന്ന നാമവും ലഭിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം അഭ്യാസശക്തിയാല്‍ ആത്മപ്രസാദമായ ജ്ഞാനം അന്ത:കരണത്തിലുദിച്ചപ്പോള്‍ ദ്വന്ദഭാവന നീങ്ങി സന്തുഷ്ടനും സമദര്‍ശിയുമായി ഭവിച്ചു. തപസ്സ് സമര്‍പ്പിച്ച് ആനന്ദത്തോടെ സ്വച്ഛന്ദം വിഹരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം സുരഘുവിനെ കണ്ടുമുട്ടിയത്. പരസ്പരം അഭിവാദ്യം ചെയ്ത് അവര്‍ കുശലപ്രശ്‌നങ്ങളിലേക്ക് കടന്നു.

പര്‍ണ്ണാഭന്‍ സുരഘുവിനോട് പറഞ്ഞു. താങ്കളെപ്പോലെ ജ്ഞാനസമ്പാദനത്തിന് എനിക്കും ഭാഗ്യമുണ്ടായി. ഞാന്‍ കര്‍മ്മങ്ങളെ ആത്മാര്‍പ്പണമാക്കിയിരിക്കുന്നു. താങ്കളും നിത്യപ്രസന്നവും ആത്മജ്ഞാനത്തോടുകൂടിയ മനസ്ഥിതിയോടെയാണല്ലോ കര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവശ്യകര്‍ത്തവ്യങ്ങളല്ലേ അനുഷ്ഠിക്കുന്നുള്ളു. ശരീരം അധിവ്യാധികളില്ലാതെ സുഖമായിരിക്കുന്നില്ലേ? ഭോഗങ്ങളില്‍ മനസ്സ് മുഴുകാറുണ്ടോ? ശ്രേയസ്‌കരമായ സമാധി ശീലിക്കുന്നുണ്ടല്ലോ?

ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരഘു പറഞ്ഞു. മഹാത്മന്‍! സമാധി പ്രത്യേകം ശീലിക്കേണ്ട ആവശ്യമുണ്ടോ? ആത്മജ്ഞാനി മൗനിയായാലും, വ്യവഹാരിയായാലും സമാഹിതനല്ലെ? ആത്മജ്ഞാനി ലോകവ്യാപാരങ്ങളിലേര്‍പ്പെട്ടാലും ആത്മതത്ത്വനിഷ്ഠനായി എപ്പോഴും സമാധിതന്നെ ശീലിക്കുന്നു. പത്മാസനത്തിലിരുന്ന് ബ്രഹ്മാഞ്ജലി ചെയ്യുന്നവനായാലും അവിശ്രാന്ത മനസ്‌കന് സമാധിസാദ്ധ്യമല്ല. ആശാതൃണങ്ങളെ ദഹിപ്പിച്ച് ഉജ്ജ്വലമായി വിളങ്ങുന്ന തത്ത്വബോധമാണ് സമാധി. മൗനം പാലിച്ച് കണ്ണുകളടച്ചിരുന്നാല്‍ അത് സമാധിയാവുകയില്ല. ചിന്തകളും ഭാവനകളും നശിച്ച് വര്‍ജ്യസ്വീകാര്യ ഭാവനയില്ലാതെ വിളങ്ങുന്ന പൂര്‍ണ്ണമായ മനോഗതിയാണ് സമാധി.

ജ്ഞാനിയുടെ ബുദ്ധി ഒരു നിമിഷത്തേക്കുപോലും സ്വരൂപത്തെ വിസ്മരിക്കുകയില്ല. സുഖത്തേയോ ദുഃഖത്തേയോ സ്വല്പംപോലും കണക്കിലെടുക്കാതെ സംദൃഷ്ടികളായി, സമാഹിതബുദ്ധികളായി മഹാന്മാര്‍ വര്‍ത്തിക്കുന്നു.

ഇതുകേട്ട പര്‍ണ്ണാഭന്‍ പറഞ്ഞു. രാജന്‍ അങ്ങ് പ്രബുദ്ധ പദം പ്രാപിച്ചുകഴിഞ്ഞു. നിര്‍മ്മലത, വിശാലത, പരിപൂര്‍ണ്ണത മുതലായ ഗുണങ്ങള്‍ അങ്ങയില്‍ പ്രകാശം പരത്തിക്കഴിഞ്ഞു. അഹങ്കാരാദികള്‍ നശിച്ച അങ്ങ് ഇപ്പോള്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഭേദിക്കാത്ത സ്വസ്ഥമാനസനായിത്തീര്‍ന്നിരിക്കുന്നു.

ഇത്രയും പറഞ്ഞ് ഒന്ന് നിര്‍ത്തിയശേഷം വസിഷ്ഠ മഹര്‍ഷി തുടര്‍ന്നു. രാമാ, മനസ്സ് വിഷയസുഖങ്ങളെ വിട്ട് സമരസത്തോടെ ആത്മസുഖത്തില്‍ സംതൃപ്തി കൈവരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന വിശ്രാന്തിരൂപമായ ദൃഷ്ടി സുഖലബ്ധിക്ക് സേവിക്കപ്പെടാന്‍ യോഗ്യമാണ്. അദ്ധ്യാത്മ ചിന്തയോടെ മനസ്സിനെ അന്തര്‍മുഖമാക്കി ആത്മാനുസന്ധാനം ചെയ്യുന്നവരെ ദുഃഖംബാധിക്കുകയില്ല.

.. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Kerala

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Sports

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.