ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചപ്പോള്‍ മൗനം പാലിച്ച കോണ്‍ഗ്രസാണ് ഭാരതത്തെ അവഹേൡച്ചതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍.
അമേരിക്ക മോദിക്ക് വിസ നിഷേധിച്ചപ്പോള്‍ വിദേശത്ത് ഭാരതത്തിന്റെ പ്രതിഛായ എന്തായിരുന്നുവെന്ന് നിങ്ങള്‍ മറന്നുപോയോ? നിങ്ങള്‍ അതില്‍ ഒരു തവണയെങ്കിലും പ്രതിഷേധിച്ചോ? ഭാരതത്തിലെ, തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കു വേണ്ടി ഒരു തവണയെങ്കിലും ശബ്ദമുയര്‍ത്തിയോ.. അവര്‍ കോണ്‍ഗ്രസിനോട് ചോദിച്ചു.
ചൈനയില്‍ ഭാരതീയരുടെ യോഗത്തില്‍, ഭാരതത്തില്‍ ജനിച്ചതില്‍ ജനങ്ങള്‍ക്ക് നാണക്കേടു തോന്നിയ ഒരു കാലം ഉണ്ടായിരുന്നുവെന്ന് മോദി തുറന്നടിച്ചിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്തെയാണ് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഭാരതത്തില്‍ ജനിച്ചതില്‍ നാണക്കേട് തോന്നിയിരുന്നു എന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ് ഇത് വിവാദമാക്കാന്‍ ശ്രമിക്കുകയാണ്. ഇത്‌സോഷ്യല്‍ മീഡിയയില്‍ വിവാദമാക്കാനും പ്രതിപക്ഷം ശ്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ്. മോദിയുടെ വിസ തടയണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ 63 എംപിമാര്‍ ചേര്‍ന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ക്ക് കത്തെഴുതിയപ്പോള്‍ ഭാരതത്തിന്റെ പ്രതിഛായയെപ്പറ്റിയുള്ള നിങ്ങളുടെ ആശങ്കകള്‍ എവിടെയായിരുന്നു.? അവര്‍ ചോദിച്ചു.
പത്തു വര്‍ഷത്തെ അഴിമതി ഭരണത്തില്‍ ജനം മടുത്ത കാലത്തെപ്പറ്റിയാണ് മോദി പ്രസംഗത്തില്‍ തുറന്നു പറഞ്ഞിരുന്നത്.
















