ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറെന്ന് തരൂരിന്റെ സഹായി നാരായണ്‍ സിംഗും ഡ്രൈവര്ബജ്രംഗിയും.
എന്നാല്‍ തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന് നുണപരിശോധനയെ എതിര്‍ത്തു. 3 പേരുടെയും നുണ പരിശോധന നടത്താന്‍ കോടതി അനുമതി നല്കി.
ഇവര്‍ മൂന്ന് പേരും നല്കിയ മൊഴി പരസ്പരവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കോടതിയെ സമീപിച്ചത്.
മൂന്ന് പേരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
















