ബിജ്‌നോര്‍ : ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ട്രെയിന്‍ ട്രാക്ടറിലിടിച്ച് 8 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്കേറ്റു .സമിര്‍പൂരിന് സമീപം ലവല്‍ ക്രോസിലാണ് അപകടമുണ്ടായത്.സംഭവസ്ഥലത്ത് വച്ചു തന്നെ നാലുപേര്‍ മരിച്ചു .
അതേസമയം പരിക്കേറ്റ 19 പേരെ ബിജ്‌നോറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
നാജിബാബാദില്‍ നിന്ന് കോട്ദ്വാറിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍ പെട്ടത് .മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചു.
















