ശ്രീനഗര്‍: ജമ്മുവില്‍ സൈന്യത്തിനു നേരെ ഭീകരാക്രമണം. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ ഹെഫ് ഷിര്‍മല്‍ മേഖലയിലായിരുന്നു സംഭവം.
ഹെഫ് ഷിര്മലിലെ ലോണ്പോരാ മേഖലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ നടത്തിയ തെരച്ചിലിനിടയില്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും ഭീകരരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
















