Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എന്തിനു വേറൊരു ചണ്ടിഡിപ്പോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 10:10 am IST
in Kollam

കൊല്ലം: ശുചിത്വം അനിവാര്യമാക്കേണ്ട ജില്ലാ ആശുപത്രിയും പരിസരവും മാലിന്യ കലവറയായി മാറുകയാണ്. അധികൃതരുടെ അനാസ്ഥയാണ് കാരണം. ജില്ലാ ആശുപത്രിയിലെ മുഴുവന്‍ മാലിന്യങ്ങളും തോന്നിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ് ചികിത്സയ്‌ക്ക് എത്തുന്നവരും അവരുടെ കൂട്ടിരുപ്പുകാരും. നിരവധിതവണ ഇതു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പലതവണ പരാതികള്‍ നല്‍കുകയും ചെയ്തിട്ടും മാലിന്യനിക്ഷേപം ഇന്നും തുടരുകയാണ്.

അത്യാഹിത വിഭാഗത്തിന്റെ ഉള്ളില്‍നിന്നും പുറകുവശത്തെ വാതിലിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഒന്നും രണ്ടും മൂന്നും നിലയിലെ ജനറല്‍ വാര്‍ഡുകളുടെയും അവസ്ഥ പരിതാപകരമാണ്. രോഗികളടക്കം മാലിന്യം നിക്ഷേപിക്കുന്നത് ബാത്ത്‌റൂമുകളിലാണ്. ബാത്ത് റൂമുകളിലെ ടൈല്‍സെല്ലാം ഇളകിക്കിടക്കുന്നതുമൂലം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ് ജില്ലാ ആശുപത്രിയില്‍. രോഗികള്‍ ഉപയോഗിച്ച സിറിഞ്ചുകള്‍, ചോര പുരണ്ട പഞ്ഞികള്‍ എല്ലാം തന്നെ റൂമുകളിലും പരിസരങ്ങളിലും കിടക്കുകയാണ്.

മഴക്കാലത്തു കൈക്കൊള്ളേണ്ട യാതൊരുവിധ മുന്‍കരുതലും ജില്ലാ ആശുപത്രി അധികൃതര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്ന് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.

ഒപിയില്‍ ഒരു ദിവസത്തെ പണി

ജില്ലാആശുപത്രിയിലെ ഒപിയില്‍ ചികിത്സയ്‌ക്കായി എത്തണമെങ്കില്‍ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ഇറങ്ങണം. തിരികെ വീട്ടിലെത്തണമെങ്കില്‍ സൂര്യന്‍ അസ്തമിക്കുകയും ചെയ്യണം. രാവിലെ അഞ്ച് മുതല്‍ ഒപിവിഭാഗത്തില്‍ ചികിത്സയക്ക് എത്തുന്നവര്‍ക്കുള്ള ടോക്കണ്‍  നല്‍കുന്ന സ്ഥലത്ത് തിരക്കാകും. കൊച്ചുകുട്ടികള്‍ മുതല്‍ തൊണ്ണൂറ് തികഞ്ഞവരും ക്യൂ പാലിച്ചാല്‍ മാത്രമേ ഡോക്ടറെ കാണാനുള്ള ടോക്കണ്‍ ലഭിക്കാറുള്ളൂ. രാവിലെ എട്ടുമണിയോടെ ടോക്കണ്‍ നല്‍കുന്നത് ആരംഭിക്കും അപ്പോഴേക്കും ക്യൂവിന്റെ അവസാനനിര ആശുപത്രിപരിസരവും കടന്ന് റോഡിലേക്ക് നീളും.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍  ഉണ്ടെങ്കിലും വന്‍തിരക്കാണ് ഉണ്ടാകുന്നത്. മൂന്നോ നാലോ കൗണ്ടറുകള്‍ ഇതിനായി തുറക്കണമെന്നാണ് രോഗികളുടെ ആവശ്യം. ടോക്കണ്‍ ലഭിച്ചാലും ഡോക്ടറെ കണ്ട് അസുഖവിവരം പറയണമെങ്കില്‍ പിന്നെയും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. അവിടെനിന്നും ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നുവാങ്ങാന്‍ ഫാര്‍മസിയുടെ മുന്നിലെത്തിയാല്‍ അവിടെയും കാണും അവസാനം കാണാന്‍ പറ്റാത്ത ഒരു നീണ്ട നിര. ഇതൊക്കെ സഹിച്ച് ഫാര്‍മസിയുടെ മുന്നിലെത്തുമ്പോള്‍ പനിക്കാരനും കാലുവേദനക്കാരനും തലപൊട്ടിയവനും നല്‍കുന്നത് ഒരേ മരുന്ന് തന്നെ.

രോഗികള്‍ക്കു സുരക്ഷയില്ല

രോഗികളായി വരുന്ന കുട്ടികള്‍ക്കും വയസായവര്‍ക്കും യാതൊരുവിധ സുരക്ഷയുമില്ല. ഒപി വിഭാഗത്തിലെത്തുന്ന ഇവരെ പ്രത്യേകം പരിഗണിക്കണമെന്നിരിക്കെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മോശമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നാണ് പരാതി. ചികിത്സയ്‌ക്കെത്തുന്ന പലരും അവശരായി ഒപി പരിസരത്തു കിടക്കുന്ന കാഴ്ചയും ഇവിടെ പതിവാകുകയാണ്. ഇവര്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭിക്കുന്ന രീതിയില്‍ ഒപിയുടെ പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഡോക്ടര്‍മാരുടെ സേവനം

ഒപി, അത്യാഹിതവിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ജനറല്‍ ഓപി വിഭാഗത്തില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം പരിമിതമാണ്. മഴക്കാലമായതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടൂതലായതുകൊണ്ട് വളരെ കൂടുതല്‍പ്പേര്‍ ചികിത്സ തേടിയെത്തുന്ന ഒപി വിഭാഗത്തില്‍ നിലവിലുളളതിനെക്കാല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്.

കൂടു്ല്‍ ഡോക്ടര്‍മാര്‍ എത്തുന്നതോടെ തിരക്കു നിയന്ത്രിക്കാനും രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സ ഉറപ്പാക്കാനും സാധിക്കും. അത്യാഹിത വിഭാഗത്തില്‍ രാത്രികാല ചികിത്സയ്‌ക്കായി സീനീയര്‍ ഡോക്ടര്‍മാരുടെ സേവനം വളരെ അത്യാവശ്യമാണ്. എമര്‍ജന്‍സി സമയങ്ങളില്‍ ഇവിടെ രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്.

ജീവനക്കാരുടെ പെരുമാറ്റം

ചികിത്സയിക്കായി ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളോടും അവരുടെ കൂട്ടിരുപ്പുകാരോടും ആശുപത്രിയിലെ ചില ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും  ഇവര്‍ പറയുന്നു.വാര്‍ഡില്‍   കിടക്കുന്ന രോഗികളാണ് ഇവരുടെ പെരുമാറ്റത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കുന്നവരുടെ കാര്യങ്ങള്‍ മാത്രമാണ് ജീവനക്കാര്‍ നല്ലരീതിയില്‍ ചെയ്യുന്നതെന്നും മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാറില്ലെന്നുമാണ് പരാതി.

ഒപിയിലെത്തുന്ന രോഗികളെ കിടത്തിച്ചികിത്സയ്‌ക്കായി അഡ്മിറ്റ് ചെയ്തുകഴിഞ്ഞ് വാര്‍ഡിലേക്കുമാറ്റിയാല്‍ ഡോക്ടറെ വീട്ടില്‍ച്ചെന്നു കണ്ടു പണം നല്‍കണമെന്നാണ് ജില്ലാ ആശുപത്രിയിലെ രീതിയെന്നും അങ്ങനെ ചെയ്യാത്തവരെ വാര്‍ഡിലെത്തുന്ന ഡോക്ടര്‍ ശരിയായി പരിശോധിക്കാറില്ലെന്നും രോഗികള്‍ പറയുന്നു.

തുടരും….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.