ന്യൂദല്‍ഹി: പന്ത്രണ്ടാമത് സാഫ് ഗെയിംസ് കേരളത്തില്‍ നടക്കും. ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ഭാരത ഒളിമ്പിക്സ് അസോസിയേഷന് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.
നവംബര്‍ , ഡിസംബര്‍ മാസങ്ങളിലായിരിക്കും സാഫ് ഗെയിംസ്. തിരുവനന്തപുരത്തെ വേദികളിലാവും മത്സരങ്ങള്‍ അരങ്ങേറുക. ദേശീയ ഗെയിംസ് സംഘാടനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അനുയോജ്യമായ സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്നതു കണക്കിലെടുത്താണ് ഈ തീരുമാനം.
















