മുംബൈ: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു.
ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് (65), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (41), പാര്‍ഥിപ് പട്ടേല്‍ (35) എന്നിവര്‍ അവരുടെ പ്രധാന സ്‌കോറര്‍മാര്‍. സിമ്മണ്‍സ് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറും പറത്തി. പൊള്ളാര്‍ഡ് അഞ്ചു വട്ടം പന്ത് ഗ്യാലറിയിലെത്തിച്ചു. ചെന്നൈ നിരയില്‍ ഡ്വെയന്‍ ബ്രാവോ മൂന്നു വിക്കറ്റുകള്‍ പിഴുതു.
















