ചെന്നൈ: എട്ടുമാസത്തെ ഇടവേളയ്ക്കുശഷം എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിത വീണ്ടും പൊതുവേദികളില്‍ പങ്കെടുക്കുന്നു.
മെയ് 22ന് എഐഎഡിഎംകെ സ്ഥാപകന്‍ എം. ജി. രാമചന്ദ്രന്, ഡിഎംകെ സ്ഥാപകന്‍ സി. എന്‍. അണ്ണാദുരൈ, ഡികെ സ്ഥാപക നേതാവ് പെരിയോര്‍ ഇ. വി. രാമസ്വാമി എന്നിവര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങിലാണ് ജയലളിത പങ്കെടുക്കുന്നത്.
അണ്ണശാലയ്ക്കു സമീപത്തായി നടക്കുന്ന ചടങ്ങില്‍ എഐഎഡിഎംകെ നേതാവയിരുന്ന എംജിആറിന്റെ പ്രതിമയില്‍ അവര്‍ പുഷ് പഹാരം അണിയിക്കും. പാര്‍ട്ടിയിലെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനുശേഷം പൊതുവേദികളില്‍ നിന്നും ജയ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. മെയ് 11ന് ജയലൡതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജയലളിത വീണ്ടും പൊതുപ്രവര്ത്തനത്തിലേയ്ക്കിറങ്ങുന്നത്. ഇതോടെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 27നാണ് ഇതിനുമുമ്പ് ജയ പൊതുപരിപാടിയില്‍ പങ്കെടുത്തത്.
















